മുഖ്യമന്ത്രിയുടെ യൂറോപ് സന്ദര്‍ശനത്തില്‍ വിഡിയോ കവറേജിനായി പ്രത്യേക സംഘം; 7 ലക്ഷം രൂപ ചിലവ്

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ് സന്ദര്‍ശനത്തിനായി വിഡിയോ കവറേജിന് പ്രത്യേക ഏജന്‍സി. വിഡിയോ, ഫോട്ടോ കവറേജിന് ഏജന്‍സിയെ തെരഞ്ഞെടുത്തു. ഏഴ് ലക്ഷം രൂപയാണ് കവറേജിനായി നല്‍കുന്നത്. മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയാണ് ഇതിനായുള്ള ഏജന്‍സിയെ നല്‍കുന്നത്.
ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെ ഫിന്‍ലാന്‍ഡിലും അഞ്ച് മുതല്‍ ഏഴ് വരെ നോര്‍വെയിലുമാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ ഒന്‍പത് മുതല്‍ 12 വരെ യുകെയിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് കവറേജിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.
Read Also: മുഖ്യമന്ത്രിയും മന്ത്രി ശിവന്‍കുട്ടിയും യൂറോപ്പിലേക്ക്
മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യൂറോപ്പ് യാത്രയ്ക്ക് നാളെയോടെ തുടക്കമാകും. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും. മുമ്പ് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ പ്രതിനിധികള്‍ കേരളം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശനമെന്നാണ് വിശദീകരണം.
Read Also: മന്ത്രി റിയാസും യൂറോപ്പിലേക്ക്; ഫ്രഞ്ച് ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കും
മുഖ്യമന്ത്രിയും സംഘവും ഫിന്‍ലന്‍ഡിലെ നോക്കിയ നിര്‍മ്മാണ യൂണിറ്റും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും. ലണ്ടന്‍ സന്ദര്‍ശനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
Story Highlights: Special team for video and photo coverage of pinarayi vijayan’s Europe visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here