Advertisement

2023-ലെ ഓസ്‌കാർ ടിക്കറ്റുകൾ പരിമിതപ്പെടുത്തി സംഘാടകർ; സീറ്റുകൾ നിറയ്‌ക്കാൻ അംഗങ്ങൾക്ക് ഈമെയിൽ അയച്ച് അക്കാദമി

September 30, 2022
Google News 3 minutes Read

2023-ലെ ഓസ്‌കർ വിതരണ ചടങ്ങിനുളള ടിക്കറ്റുകൾ പരിമിതപ്പെടുത്തി. ഇരിപ്പിടങ്ങൾ നിറയ്‌ക്കാൻ അംഗങ്ങൾക്ക് ഈമെയിൽ അയച്ച് അക്കാദമി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസസ് നോമിനേറ്റ് ചെയ്യപ്പെടാത്ത അംഗങ്ങൾക്കുള്ള ഓസ്‌കാർ ടിക്കറ്റുകളുടെ എണ്ണമാണ് പരിമിതപ്പെടുത്തിയത്. എന്നാൽ ഇവരെ സീറ്റ് ഫില്ലർമാരായി ക്ഷണിക്കുമെന്ന് സിഇഒ ബിൽ ക്രാമറും അക്കാദമി പ്രസിഡന്റ് ജാനറ്റ് യാങ്ങും അറിയിച്ചു.(The Academy Limits Oscars 2023 Tickets)

2023 മാർച്ച് 12-നാണ് ഓസ്‌കാർ ചടങ്ങുകൾ നടക്കുന്നത്. ഓസ്‌കാർ നോമിനേഷനുകൾ 2023 ജനുവരി 24-നും പ്രഖ്യാപിക്കുമെന്ന് അക്കാദമി അറിയിച്ചു. ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനുള്ള അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്‌കാരമാണ് ഓസ്‌കാർ എന്നറിയപ്പെടുന്ന അക്കാദമി അവാർഡ്.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

ലോസ് ഏഞ്ചൽസിൽ അംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി അക്കാദമി മ്യൂസിയം ഓസ്‌കാർ നൈറ്റ് പാർട്ടി സംഘടിപ്പിക്കുമെന്നും അറിയിച്ചു. രണ്ടാം തവണയാണ് അക്കാദമി പാർട്ടി സംഘടിപ്പിക്കുന്നത്. അക്കാദമിയിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള മെമ്പർ ലോട്ടറി സംബന്ധിച്ചും ചർച്ചകൾ നടക്കുന്നതായും അക്കാദമി വ്യക്തമാക്കി.

Story Highlights: The Academy Limits Oscars 2023 Tickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here