മ്യാൻമറിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

മ്യാൻമറിൽ ഭൂചലനം. ബർമയിൽ ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഇന്ന് പുലർച്ചെ 3.52നാണ് ഭൂമി ഭൂചലനം. ബർമയിൽ നിന്ന് 162 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ ആഴം ഭൂമിയിൽ നിന്ന് 140 കിലോമീറ്റർ താഴെയായിരുന്നു. ഭൂചലനത്തിന്റെ പ്രകമ്പനം ശക്തമായിരുന്നുവെങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ദ്വീപ് മേഖലയിൽ ഉണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
Story Highlights: Tremors Felt In Northeast After 5.2 Magnitude Earthquake Hits Myanmar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here