Advertisement

പ്രാർത്ഥനയ്ക്ക് ശേഷം ദേശീയഗാനം ആലപിക്കണം; മദ്രസകളുടെ സമയക്രമം പുതുക്കി ഉത്തര്‍പ്രദേശ്

September 30, 2022
Google News 2 minutes Read

ഉത്തര്‍പ്രദേശിലെ മദ്രസകളുടെ സമയക്രമം പുതുക്കി. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെയാണ് സമയം.നേരത്തെ രാവിലെ 9 മണി മുതല്‍ ഉച്ച കഴിഞ്ഞ് 2 മണി വരെയായിരുന്നു സമയം. പ്രാർത്ഥനയ്ക്ക് ശേഷം ദേശീയഗാനം ആലപിച്ചുവേണം പ്രവര്‍ത്തനം തുടങ്ങാനെന്നും നിര്‍ദേശമുണ്ട്. (Uttar Pradesh issues timetable for madrasas)

രാവിലെ 9 മണിക്ക് പ്രാർഥനയും ദേശീയ ഗാനാലാപനവും നടക്കും. രാവിലെ 9.20 മുതൽ ഉച്ചയ്ക്ക് 12 വരെ പഠനം. ഇടവേളയ്ക്ക് ശേഷം 12.30ന് പഠനം പുനരാരംഭിക്കും. 3 മണി വരെ തുടരും. അറബി, ഉറുദു, പേർഷ്യൻ എന്നിവയ്‌ക്ക് പുറമേ കണക്ക്, ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലും വിദ്യാർഥികൾക്ക് ക്ലാസുകൾ ഉണ്ടാകുമെന്ന് മദ്രസ വിദ്യാഭ്യാസ ബോർഡ് ചെയര്‍മാന്‍ ഇഫ്തിക്കര്‍ അഹമ്മദ് ജാവേദ് പറഞ്ഞു.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

യു.പിയില്‍ മദ്രസകളുടെ സര്‍വേ പുരോഗമിക്കുകയാണ്. സെപ്തംബര്‍ 10 മുതല്‍ 78 ജില്ലകളിലാണ് സര്‍വെ. 25 ദിവസത്തിനകം ജില്ലാ കളക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ സര്‍വേ റിപ്പോർട്ട് സമർപ്പിക്കണം. കളക്ടര്‍മാര്‍ ഒക്ടോബർ 25നകം റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറും.എല്ലാ അംഗീകൃത മദ്രസകളും ഈ സമയക്രമം പാലിക്കണമെന്ന് ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡ് രജിസ്ട്രാർ ജഗ്മോഹൻ സിങ് ഉത്തരവില്‍ പറഞ്ഞു.

Story Highlights: Uttar Pradesh issues timetable for madrasas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here