Advertisement

‘എല്ലാ അർത്ഥത്തിലും എന്റെ സഖാവായിരുന്നു’; സ്പീക്കർ എ.എൻ ഷംസീർ

October 1, 2022
Google News 2 minutes Read
AN Shamseer condoled Kodiyeri Balakrishnan

കോടിയേരി ബാലകൃഷ്ണന്റെ വിയോ​ഗത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. “സഖാവ് കോടിയേരി എനിക്ക് പാർട്ടി സെക്രട്ടറിയോ തല മുതിർന്ന നേതാവോ മാത്രമായിരുന്നില്ല. ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാൾ, കമ്മ്യൂണിസ്റ്റാശയങ്ങളെ പകർന്നു തന്ന ഗുരുസ്ഥാനീയൻ, സർവോപരി എന്നും മാതൃകയായി മുന്നിൽ നടന്ന സഖാവ്. എല്ലാ അർത്ഥത്തിലും അദ്ദേഹം എന്റെ സഖാവായിരുന്നു. അയൽവാസിയും കുടുംബസുഹൃത്തുമെല്ലാമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ളൊരാൾ. ( AN Shamseer condoled Kodiyeri Balakrishnan ).

അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് അതേ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു നിയോഗം ആയിട്ടാണ് കരുതുന്നത്. ഈ വിയോഗം ഒരിക്കലും നികത്താനാവാത്ത വിടവാണ് – രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും. സഖാവേ, അഭിവാദ്യങ്ങൾ. അങ്ങ് പകർന്നു തന്ന പാഠങ്ങൾ എന്നും നെഞ്ചോട് ചേർത്തുപിടിക്കുമെന്ന ഉറപ്പാണ് എന്റെ ആദരാഞ്ജലി”. എ.എൻ ഷംസീർ അനുസ്മരിച്ചു.

Read Also: അവസാനമായി ഒരുനോക്ക്; കോടിയേരിയെ കാണാന്‍ അപ്പോളോയിലെത്തി സ്റ്റാലിന്‍

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ.കെ.നയനാർ ചാരിറ്റബിൾ ട്രസ്റ്റ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു കോടിയേരി അവസാനമായെത്തിയത്. കൂടാതെ അതിന് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തന്നെ നടന്ന ഡിവൈഎഫ്‌ഐ പരിപാടിയിലും പാലിയേറ്റീവ് പ്രവർത്തനങ്ങളിലേക്ക് പ്രവർത്തകർ ഇറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് കിടപ്പുരോഗികളുടെ ശുശ്രൂഷിക്കുന്നതിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകരും സിപിഐഎം വാളന്റിയർമാരും പ്രവർത്തകരും ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. പ്രതിസന്ധികളെ ചിരിച്ചു നേരിടുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗം കേരള രാഷ്ട്രീയത്തിൽ സൃഷ്ടിക്കുന്ന ശൂന്യത വളരെ വലുതാണ്.

Story Highlights: AN Shamseer condoled Kodiyeri Balakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here