Advertisement

പാകിസ്താൻ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു

October 1, 2022
Google News 2 minutes Read

പാകിസ്താൻ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. നിയമ വിരുദ്ധമായ ഉള്ളടക്കം കണ്ടെത്തിയതിന്റെ പേരിൽ ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കുകയാണെന്നാണ് വിവരം.കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്നാണ് നടപടി.(ban for pakistan twitter)

പാകിസ്താൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ് ഇന്ത്യയിൽ മരവിപ്പിച്ചത്. നിലവിൽ, പാകിസ്താൻ സർക്കാരിന്റെ “@GovtofPakistan” എന്ന ട്വിറ്റർ ഫീഡ് ഇന്ത്യൻ ഉപയോക്താക്കൾക്ക് ദൃശ്യമാകില്ല.

Read Also: സിപിഐയിലെ പ്രായപരിധി മാനദണ്ഡം മാര്‍ഗനിര്‍ദേശം മാത്രം; കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്ന് ഡി.രാജ

നേരത്തെയും ഇതേ അക്കൗണ്ടിനെതിരെ ഇന്ത്യയിൽ നടപടി സ്വീകരിച്ചിരുന്നു. ഇ ദേശീയ സുരക്ഷ, വിദേശ വിദേശ ബന്ധം, എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പാകിസ്താൻ ആസ്ഥാനമായുള്ള ആറ് ചാനലുകൾ ഉൾപ്പെടെ 16 യൂട്യൂബ് വാർത്താ ചാനലുകൾ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം മുൻപ് തടഞ്ഞിരുന്നു.

Story Highlights: ban for pakistan twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here