Advertisement

ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം തുടരുന്നു; തെരെഞ്ഞടുപ്പിൽ ജോഡോ യാത്ര ഗുണം ചെയ്യുമെന്ന് കോൺഗ്രസ്

October 1, 2022
Google News 2 minutes Read

ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പര്യടനം തുടരുകയാണ്. സംസ്ഥാനത്തെ രണ്ടാമത്തെ ദിവസത്തെ പര്യടനം ഇന്ന് ബെഗോറിൽ നിന്ന് തുടങ്ങി താണ്ഡവപുരയിൽ അവസാനിക്കും. വരാനിരിക്കുന്ന സംസ്ഥാന തെരെഞ്ഞടുപ്പിൽ ജോഡോ യാത്ര ഗുണം ചെയ്യുമെന്നാണ് കർണാടക സംസ്ഥാന പിസിസി നേതൃത്വം.(bharath jodo yathra in karnataka)

കർണാടകയിൽ ഇന്നലെ രാവിലെ നടന്ന യാത്രയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു പക്ഷെ വൈകുന്നേരം തണുത്ത പ്രതികരണമായിരുന്നു. ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന പദയാത്ര മഴ കാരണം വൈകി. പ്രവർത്തക പങ്കാളിത്തം വളരെ കുറഞ്ഞ കാഴ്ചയാണ് കർണാടകയിൽ. സംസ്ഥാനത്തെ 21 ദിവസത്തെ പര്യടനത്തിൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.

Read Also: സിപിഐയിലെ പ്രായപരിധി മാനദണ്ഡം മാര്‍ഗനിര്‍ദേശം മാത്രം; കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്ന് ഡി.രാജ

ഇന്ന് 23 കിലോമീറ്ററുകളായാണ് ജോഡോ യാത്ര സഞ്ചരിക്കുക. കർണാടകയിൽ 100 ഓളം സംഘടനകൾ രാഹുൽ ഗാന്ധിക്ക് ഒപ്പം യാത്രയ്ക്ക് പിന്തുണ നൽകിയിരുന്നു. നാളെ ഗാന്ധി ജയന്തി ആയതിനാൽ ഉച്ചവരെ നഞ്ചൻകോടിലുള്ള ഗാന്ധി ഗ്രാമോദിക്ക് ഭവാനിയേലായിരിക്കും രാഹുൽ ഗാന്ധി ചിലവഴിക്കുക.

ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിൽ വലിയ രീതിയിലുള്ള പ്രവർത്തക പങ്കാളിത്തം ഉണ്ടായി. പക്ഷെ വൈകുന്നേരം തണുത്ത പ്രതികരണമായിരുന്നു. 21 ദിവസമാണ് കർണാടകയിൽ പര്യടനം നടത്തുക. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും.

Story Highlights: bharath jodo yathra in karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here