കൊവിഡ് സേവന ഘട്ടത്തിൽ ജീവൻ നഷ്ട്ടമായ നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായം

കൊവിഡ് ബാധിച്ചോ കൊവിഡ് ഡ്യൂട്ടിക്ക് ഇടയിലോ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ സാധുവായ രജിസ്‌ട്രേഷൻ നിലവിലുള്ള നഴ്‌സുമാരുടെ കുടുംബത്തിനാണ് രണ്ട് ലക്ഷം രൂപ ധനസഹായം ലഭിക്കുക.
മരണപ്പെട്ട വ്യക്തികളുടെ അടുത്ത ബന്ധുവിന് അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ നേരിട്ടോ തപാൽ മുഖേനയോ രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 695035 എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഡിസംബർ 31 വൈകുന്നേരം 5 മണിക്കകം ലഭിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും www.nursingcouncil.kerala.gov.in.
Story Highlights: Financial assistance to families of nurses who lost their lives in the course of covid service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here