Advertisement

അധ്യാപക സംവരണത്തില്‍ നിലപാട് തിരുത്തി സര്‍ക്കാര്‍; ആദ്യ തസ്തികയില്‍ ഭിന്നശേഷിക്കാര്‍ക്ക് നിയമനം ഉറപ്പാക്കും

October 1, 2022
Google News 3 minutes Read

എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിലെ സംവരണത്തില്‍ നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍. ആദ്യ തസ്തികയില്‍ ഭിന്നശേഷിക്കാര്‍ക്ക് നിയമനം ഉറപ്പാക്കുമെന്ന് തീരുമാനമായി. അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിന് 2018 നവംബര്‍ മാസം 18-ാം തിയതി മുതല്‍ പ്രാബല്യമുണ്ടാകും. നാല് ശതമാനം സംവരണമാണ് ലഭിക്കുക. ( government new stand on differently-abled appointment teacher reservation)

1997 മുതല്‍ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്ന നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്നാണ് നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു മാര്‍ഗ്ഗരേഖ തയാറാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാതെ സര്‍ക്കാര്‍ സംവരണത്തിന് 2021 മുതലുള്ള പ്രാബല്യം നല്‍കുകയായിരുന്നു.

Read Also: സിപിഐയിലെ പ്രായപരിധി മാനദണ്ഡം മാര്‍ഗനിര്‍ദേശം മാത്രം; കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്ന് ഡി.രാജ

തുടര്‍ന്ന് കഴിഞ്ഞ മാസം ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും ഭിന്നശേഷി സംവരണം നടപ്പാക്കാതെ ഇനി സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഒരു അധ്യാപക നിയമനവും അംഗീകരിക്കേണ്ട എന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ നിലപാട് തിരുത്തിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാനും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. അപ്പീല്‍ നീക്കവും ഇപ്പോള്‍ സര്‍ക്കാര്‍ വേണ്ടെന്നുവച്ചിരിക്കുകയാണ്.

Story Highlights: government new stand on differently-abled appointment teacher reservation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here