അവസാനമായി ഒരുനോക്ക്; കോടിയേരിയെ കാണാന്‍ അപ്പോളോയിലെത്തി സ്റ്റാലിന്‍

അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിയാണ് സ്റ്റാലിന്‍ അന്തിമോപചാരമര്‍പ്പിച്ചത്.
‘സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും 3 തവണ പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വഴങ്ങാത്ത വ്യക്തിത്വമായിരുന്നു കോടിയേരിയുടേത്… 1975ലെ അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം ജയില്‍വാസം പോലും അനുഭവിക്കേണ്ടിവന്നു.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖിക്കുന്ന കുടുംബത്തിനും പാര്‍ട്ടിക്കും അനുശോചനമറിയിക്കുന്നു’. സ്റ്റാലിന്‍ കുറിച്ചു.
കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിക്കും. തലശ്ശേരി ടൗണ്‍ ഹാളില്‍ നാളെ ഉച്ചമുതല്‍ പൊതുദര്‍ശനമുണ്ടാകും. എയര്‍ ആംബുലന്‍സിലാകും ഭൗതിക ശരീരം കണ്ണൂരിലെത്തിക്കുക. തിങ്കളാഴ്ച മൂന്ന് മണിയോടെ മൃതദേഹം സംസ്‌കരിക്കും. തിരുവനന്തപുരത്ത് പൊതുദര്‍ശനമുണ്ടാകില്ലെന്നാണ് വിവരം.
Read Also: സൗമ്യമായ പെരുമാറ്റം, അചഞ്ചലമായ ജനക്ഷേമതൽപ്പരത, കോടിയേരി ഏവർക്കും പ്രിയങ്കരനായിരുന്നുവെന്ന് ഗവർണർ
അപ്പോളോ ആശുപത്രിയില്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഇന്ന് വൈകിട്ട് എട്ട് മണിയോടെയായിരുന്നു കോടിയേരിയുടെ വിയോഗം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്‌നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.
Story Highlights: mk stalin meet kodiyeri balakrishnan appolo hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here