‘ക്ഷമിക്കണം, ഞാനെത്താന്‍ വൈകി’; രാജസ്ഥാനിലെ റാലിയില്‍ മൈക്ക് ഒഴിവാക്കി മോദി

രാജസ്ഥാനിലെ ബി.ജെ.പി റാലിയെ റാലിയില്‍ മൈക്ക് ഒഴിവാക്കി മോദി. രാജസ്ഥാനില്‍ രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമുണ്ട്. മോദി പരിപാടിക്ക് എത്തിയത് 10 മണി കഴിഞ്ഞായിരുന്നു. രാത്രി 10 മണിയായെന്നും ഉച്ചഭാഷിണി നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും പറഞ്ഞ മോദി റാലിക്കെത്തിയ ജനങ്ങളോട് ക്ഷമയും ചോദിച്ചു. മൈക്ക് ഒഴിവാക്കിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.(narendra modi skips microphone to obey loudspeaker norms)
”ഞാനെത്താന്‍ വൈകിപ്പോയി. ഇപ്പോള്‍ സമയം 10 മണി ആയിക്കഴിഞ്ഞിരിക്കുന്നു. ചട്ടങ്ങളും നിയമങ്ങളും പാലിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് മാപ്പു ചോദിക്കുന്നു. എന്നാൽ, ഞാൻ വീണ്ടും ഇവിടെ വരുമെന്നും നിങ്ങൾ എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും തിരികെ നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു” മോദി പറഞ്ഞു.
മൈക്ക് ഉപയോഗിക്കാതെ മോദി സംസാരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. രാത്രിയായിട്ടും തന്നെ കാണാന്‍ കാത്തിരുന്ന ജനങ്ങളോട് താന്‍ വീണ്ടും സിരോഹിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാക്കളും സോഷ്യല്‍മീഡിയയും പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചു.
രാജസ്ഥാനിലെത്തിയ പ്രധാനമന്ത്രിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ, മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ, ഡെപ്യൂട്ടി രാജേന്ദ്ര റാത്തോഡ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
Story Highlights: narendra modi skips microphone to obey loudspeaker norms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here