Advertisement

കോടിയേരിയുമായി അരനൂറ്റാണ്ടിലേറെ ഒന്നിച്ച് പ്രവർത്തിച്ചു; പി. ജയരാജൻ

October 1, 2022
Google News 2 minutes Read
P Jayarajan condoled Kodiyeri Balakrishnan

കോടിയേരി ബാലകൃഷ്ണന്റെ വിയോ​ഗത്തിൽ അനുശോചിച്ച് സിപിഐഎം നേതാവ് പി. ജയരാജൻ. കോടിയേരിയുമായി അര നൂറ്റാണ്ടിലേറെ ഒന്നിച്ച് പ്രവർത്തിച്ച അനുഭവമാണുള്ളത്. സ്കൂൾ കാലം മുതൽ ഒന്നിച്ച് പ്രവർത്തിച്ചു. അക്കാലത്ത് തലശ്ശേരിയിൽ വെച്ച് ആർ.എസ്.എസിൻ്റെ ക്രൂര അക്രമത്തിന് ഇരയായി. ഒട്ടേറെ ഓർമ്മകൾ അദ്ദേഹവുമായുണ്ട്. കണ്ണൂർ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിസ്തുല പങ്ക് വഹിച്ചയാളാണ് കോടിയേരി. പാർട്ടിക്ക് ഇത് വലിയ നഷ്ടമാണ്. അന്ത്യശ്വാസം വരെയും പാർട്ടിക്കായി പ്രവർത്തിച്ചയാളെയാണ് നഷ്ടമായതെന്നും പി. ജയരാജൻ അനുസ്മരിച്ചു. ( P Jayarajan condoled Kodiyeri Balakrishnan ).

മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻറെ നിര്യാണത്തെ തുടർന്ന് എ.കെ.ജി സെൻററിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കോടിയേരിയോടുള്ള ആദര സൂചകമായി സിപിഐഎം പതാക പകുതി താഴ്ത്തി കെട്ടി പ്രവർത്തകരും ദുഃഖത്തിൽ പങ്കുചേരുകയാണ്. വിവിധ ഇടങ്ങളിൽ ചെറുതും വലുതുമായ അനുശോചന യോ​ഗങ്ങളും ചേരുന്നുണ്ട്.

Read Also: എകെജി സെന്ററിൽ ചെങ്കൊടി താഴ്ത്തിക്കെട്ടി; കോടിയേരി വേർപാടിൽ പാർട്ടി

കോടിയേരി ബാലകൃഷ്ണൻറെ മൃതദേഹം നാളെ കണ്ണൂരിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് നടക്കും. തലശേരി ടൗൺഹാളിൽ നാളെ വൈകിട്ട് മൂന്ന് മണി മുതൽ പൊതുദർശനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കണ്ണൂരിലേക്ക് തിരിക്കും.

തലശ്ശേരി ടൗൺ ഹാളിൽ നാളെ ഉച്ചമുതൽ പൊതുദർശനമുണ്ടാകും. എയർ ആംബുലൻസിലാകും ഭൗതിക ശരീരം കണ്ണൂരിലെത്തിക്കുക. തിങ്കളാഴ്ച മൂന്ന് മണിയോടെ മൃതദേഹം സംസ്‌കരിക്കും. തിരുവനന്തപുരത്ത് പൊതുദർശനമുണ്ടാകില്ല.

അതേസമയം, ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Story Highlights: P Jayarajan condoled Kodiyeri Balakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here