Advertisement

ഫെഡറല്‍ സംവിധാനത്തോട് കോണ്‍ഗ്രസിനും ബിജെപിക്കും നിഷേധാത്മക നിലപാട്; പിണറായി വിജയന്‍

October 1, 2022
Google News 2 minutes Read
pinarayi vijayan agaisnt modi government

സിപിഐ സംസ്ഥാന സമ്മേളന സെമിനാറില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ മുഖ്യമന്ത്രി, സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം ഗണ്യമായി കുറച്ചെന്ന് കുറ്റപ്പെടുത്തി. കേന്ദ്രവിഹിതം പങ്കിടുന്നതിനുള്ള മാനദണ്ഡം അശാസ്ത്രീയമാണ്. ഫെഡറല്‍ സംവിധാനത്തോട് കോണ്‍ഗ്രസിനും ബിജെപിക്കും നിഷേധാത്മക നിലപാടാണെന്നും പിണറായി വിമര്‍ശിച്ചു.
വൈവിധ്യങ്ങളെ ഏകീകരിക്കാനാണ് വലതുപക്ഷ ശക്തികള്‍ രാജ്യത്ത് ശ്രമിക്കുന്നത്. ഇന്ത്യയെ പുനസംഘടിപ്പിക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സിപിഐ സെമിനാറില്‍ കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും വിമര്‍ശനമുന്നയിച്ചു. അധികാരം കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം പോലും പിടിച്ചെടുക്കാന്‍ ശ്രമം നടക്കുകയാണ്. രാജ്യത്തെ സംരക്ഷിക്കണമെങ്കില്‍ ആദ്യം സംസ്ഥാനങ്ങളെ സംരക്ഷിക്കണം. ഒരു രാജ്യം, ഒരു മതം, ഒരു തെരഞ്ഞെടുപ്പ്, ഒരു ഭക്ഷണം എന്ന കേന്ദ്രത്തിന്റെ ലക്ഷ്യം അംഗീകരിക്കാനാകില്ല. യൂണിഫോമിറ്റിയല്ല, യൂണിറ്റിയെന്നും ബിജെപിയുടേത് സ്വാര്‍ത്ഥ താത്പര്യമാണെന്നും സ്റ്റാലിന്‍ തുറന്നടിച്ചു.

Read Also: യൂണിഫോമിറ്റിയല്ല, യൂണിറ്റി; സിപിഐ സംസ്ഥാന സമ്മേളന സെമിനാറില്‍ കേന്ദ്രത്തിനെതിരെ എം.കെ സ്റ്റാലിന്‍

‘നമുക്കിടയില്‍ സംസ്ഥാന അതിര്‍ത്തികളുണ്ട്. എങ്കിലും ഇന്ത്യയില്‍ ഫെഡറലിസം ശക്തിപ്പെടുത്താന്‍ അതിര്‍ത്തികള്‍ മറന്ന് നമ്മളൊരുമിച്ച് നിന്നിട്ടുണ്ട്. സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടന്നപ്പോളും ഞാന്‍ പങ്കെടുത്തിരുന്നു. എന്റെ പേര് സ്റ്റാലിന്‍ എന്നായതുകൊണ്ട് എന്നെ നിങ്ങള്‍ക്ക് വിളിക്കാതിരിക്കാനാകില്ലെന്നറിയാം.

Read Also: മുഖ്യമന്ത്രിയുടെ വിദേശയാത്ര റദ്ദാക്കി; കോടിയേരിയെ കാണാന്‍ നാളെ ചെന്നൈയിലേക്ക്

എന്റെ പേരിനോട് നിങ്ങള്‍ക്കുള്ള ഇഷ്ടം ഇവിടെയും എനിക്കറിയാം. മറ്റൊരു പാര്‍ട്ടിയുടെ പരിപാടിയായല്ല, എന്റെ സ്വന്തം പാര്‍ട്ടിയുടെ പരിപാടിയായാണ് ഞാന്‍ ഇതിനെ കാണുന്നത്. എം കെ സ്റ്റാലിന്‍ പറഞ്ഞു.

Story Highlights: pinarayi vijayan agaisnt modi government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here