സല്‍മാന്‍ ഖാന്‍റെ ‘ബോഡി ഡബിള്‍’ സാഗര്‍ പാണ്ഡെ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍റെ ബോഡി ഡബിള്‍ സാഗര്‍ പാണ്ഡെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു.പാണ്ഡെയുടെ മരണത്തില്‍ സല്‍മാന്‍ അനുശോചിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 50 വയസായിരുന്നു. അന്‍പതിലധികം ചിത്രങ്ങളില്‍ സല്‍മാന്‍റെ ബോഡി ഡബിളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ബജ്‍രംഗി ഭായിജാനിലെ സെറ്റില്‍ നിന്നെടുത്ത ഫോട്ടോയും നടന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.(salman khans body double sagar pandey passes away)
”ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ സാഗര്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ മുംബൈ ജോഗേശ്വരി ഈസ്റ്റിലുള്ള ഹിന്ദു ഹൃദയ സാമ്രാട്ട് ബാലാസാഹേബ് താക്കറെ ട്രോമ കെയർ മുനിസിപ്പൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ഷാരൂഖ് ഖാന്‍റെ ബോഡി ഡബിൾ, പ്രശാന്ത് വാൽഡെയാണ് സാഗർ പാണ്ഡെയുടെ മരണവാർത്ത ആദ്യം സ്ഥിരീകരിച്ചത്.
Story Highlights: salman khans body double sagar pandey passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here