Advertisement

കോടിയേരിയുടെ വേർപാട് പാർട്ടിക്കും പൊതു സമൂഹത്തിനും തീരാനഷ്ടം: മന്ത്രി വീണാ ജോർജ്

October 1, 2022
Google News 2 minutes Read
Veena George condoled Kodiyeri Balakrishnan

ആശയപരമായ വ്യക്തതയോടെ പാർട്ടിയെ നയിച്ച കരുത്തനായ നേതാവിനേയാണ് നഷ്ടമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സൗമ്യമായി ഇടപെടലുകളോടെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നേതാവാണ് അദ്ദേഹം. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർട്ടിയ്ക്കും കേരളത്തിന്റെ പൊതു സമൂഹത്തിനും തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണെന്ന് വീണാ ജോർജ് പറഞ്ഞു. ( Veena George condoled Kodiyeri Balakrishnan ).

രോഗം മുർച്ഛിച്ച് ചികിത്സക്കായി ചെന്നൈയിലേക്ക് പോകുന്നതിന് മുൻപ് അവസാനമായി പങ്കെടുത്ത യോഗത്തിൽ കോടിയേരി യുവക്കളോടായി പറഞ്ഞത് പെയിൻ ആന്റ് പാലയേറ്റീവ് രംഗത്ത് നടത്തേണ്ട ഇടപെടലുകളെ കുറിച്ചായിരുന്നു. പ്രത്യേകിച്ച് കിടപ്പു രോഗികളുടെ പരിചരണം ഏറ്റെടുക്കണമെന്ന് അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു. അർബുധ രോഗത്തോട് നടത്തിയ ചെറുത്തുനിൽപ്പിൽ നിന്ന് കൂടിയായിരുന്നു അദ്ദേഹം അത്തരത്തിലുള്ള ആവശ്യം യുവാക്കളോടായി പങ്കുവച്ചത്.

Read Also: കോടിയേരിയുമായി അരനൂറ്റാണ്ടിലേറെ ഒന്നിച്ച് പ്രവർത്തിച്ചു; പി. ജയരാജൻ

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ.കെ.നയനാർ ചാരിറ്റബിൾ ട്രസ്റ്റ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു കോടിയേരി അവസാനമായെത്തിയത്. കൂടാതെ അതിന് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തന്നെ നടന്ന ഡിവൈഎഫ്‌ഐ പരിപാടിയിലും പാലിയേറ്റീവ് പ്രവർത്തനങ്ങളിലേക്ക് പ്രവർത്തകർ ഇറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് കിടപ്പുരോഗികളുടെ ശുശ്രൂഷിക്കുന്നതിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകരും സിപിഐഎം വാളന്റിയർമാരും പ്രവർത്തകരും ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

Story Highlights: Veena George condoled Kodiyeri Balakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here