Kuwait: കുവൈറ്റ് പാർലമെന്റ് തെരഞ്ഞെടുപ്പ്; രണ്ട് വനിതകൾക്ക് വിജയം

കുവൈറ്റ് പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ രണ്ട് വനിതകൾക്ക് വിജയം. രണ്ട് വനിതകൾ ഉൾപ്പെടെ 50 അംഗങ്ങളാണ് പതിനേഴാമത് കുവൈറ്റ് പാർലമന്റ് തെരഞ്ഞെടുപ്പിലൂടെ സഭയിൽ എത്തുക. രണ്ടാം മണ്ഡലത്തിൽ നിന്നുള്ള ആലിയ അൽ ഖാലിദും മൂന്നാം മണ്ഡലത്തിൽ നിന്നുള്ള ജിനാൻ അൽ ബുഷഹരിയും ആണ് വിജയിച്ച വനിതകൾ. ഇവരിൽ ആലിയ അൽ ഖാലിദ് പുതുമുഖമാണ്. കഴിഞ്ഞ പാർലമെന്റിൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. 22 സിറ്റിങ് എംപിമാർ ഇത്തവണ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു ( Women return to Kuwait national assembly ).
രണ്ടാം മണ്ഡലത്തിൽ നിന്ന് 2365 വോട്ടുകൾ നേടി ആലിയ അൽ ഖാലിദ് എട്ടാം സ്ഥാനത്ത് എത്തി വിജയം നേടി. മൂന്നാം മണ്ഡലത്തിൽ നിന്ന് 4321 വോട്ടുകൾ നേടി ആറാം സ്ഥാനത്ത് എത്തിയാണു ജിനാൻ അൽ ബുഷഹരി തെരഞ്ഞെടുക്കപ്പെട്ടത്.
Read Also: ക്യാബിൻ ക്രൂ നിർബന്ധമായും അടിവസ്ത്രം ധരിക്കണം: വിചിത്ര ഉത്തരവുമായി പാകിസ്താൻ വിമാനക്കമ്പനി
മൂന്നാം മണ്ഡലത്തിൽ നിന്ന് നിർദിഷ്ട പാർലമന്റ് സ്പീക്കർ സ്ഥാനാർത്ഥിയായ അഹമദ് അൽ സ’ അദൂൻ റെക്കോർഡ് വോട്ടുകൾ നേടി ഒന്നാം സ്ഥാനത്ത് എത്തി. രാജ്യത്ത് ഏറ്റവും അധികം വോട്ടുകൾ ലഭിച്ചതും ഇദ്ദേഹത്തിനാണ്. 12246 വോട്ട്. 22 സ്ത്രീകളായിരുന്നു ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഔദ്യോഗിക ഫല പ്രഖ്യാപനം ഇന്ന് കാലത്തോടെ ഉണ്ടാകുമെന്നാണു സൂചന. 50 അംഗ സീറ്റുകളിലേക്ക് 22 വനിതകൾ ഉൾപ്പെടെ ആകെ 305 സ്ഥാനാർത്ഥികളാണു ഇത്തവണ ജന വിധി തേടിയത്.ആകെ 795,911 വോട്ടർമാർക്കാണ് ഇത്തവണ വോട്ടവകാശം ഉണ്ടായിരുന്നു കാലത്ത് 8 മണി മുതൽ വൈകീട്ട് എട്ട് മണി വരെയായിരുന്നു വോട്ടിംഗ് സമയം.
ആകെയുള്ള അഞ്ചു മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിൽ നിന്നും ഏറ്റവും അധികം വോട്ടുകൾ നേടുന്ന പത്ത് സ്ഥാനാർത്ഥികളെയാണു വിജയികളായി പ്രഖ്യാപിക്കുക. 21 വയസ് പ്രായമായ കുവൈറ്റ് പൗരത്വം ഉള്ളവർക്കാണ് വോട്ടവകാശം.123 വിദ്യാലയങ്ങളിലാണു പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരുന്നത്. ഇതിൽ അഞ്ചെണ്ണം ഓരോ മണ്ഡലത്തിലേയും ബൂത്ത് ആസ്ഥാനമായും വോട്ടെണ്ണൽ കേന്ദ്രമായും പ്രവർത്തിച്ചു. ഇന്ത്യയിൽ നിന്ന് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളും തെരഞ്ഞെടുപ്പ് നിരീക്ഷകരായി രാജ്യത്ത് എത്തിയിരുന്നു. പലയിടങ്ങളിലും സന്നദ്ധ സേവന സംഘടനകളുടെ നേതൃത്വത്തിൽ പ്രായമായ വോട്ടർമാരെ സഹായിക്കുവാനും മറ്റുമായി സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
Story Highlights: Women return to Kuwait national assembly as opposition wins majority in parliament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here