പുൽവാമയിൽ ഭീകരാക്രമണം; ഒരു പൊലീസുകാരന് വീരമൃത്യു, സൈനികന് പരുക്ക്

ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഒരു പൊലീസുകാരൻ വീരമൃത്യു വരിക്കുകയും സിആർപിഎഫ് ജവാന് പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണ കശ്മീർ ജില്ലയിലെ പിംഗ്ലാന മേഖലയിലാണ് ആക്രമണമുണ്ടായത്.
“പുല്‍വാമയിലെ പിംഗളാനയിൽ സിആർപിഎഫിന്റെയും പൊലീസിന്റെയും സംയുക്ത സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തു. ഈ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരൻ വീരമൃത്യു വരിക്കുകയും ഒരു സിആർപിഎഫ് ജവാന് പരുക്കേൽക്കുകയും ചെയ്തു” – കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു.
കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും പ്രദേശം വളഞ്ഞിട്ടുണ്ടെന്നും ചെയ്യുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. നേരത്തെ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബയുടെ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.
Story Highlights: Cop Killed Paramilitary Soldier Injured In Terror Attack In Kashmir’s Pulwama
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here