പൊലീസുകാർക്ക് സർക്കാർ ചെലവിൽ മൊബൈൽ കണക്ഷൻ നൽകിയ ആഭ്യന്തര മന്ത്രിയെ മറക്കാനാവില്ല; ജേക്കബ് പുന്നൂസ്

ഇന്ത്യയിൽ ആദ്യമായി, സ്റ്റേഷനുകളിൽ ജോലി എടുക്കുന്ന പൊലീസുകാർക്ക് സർക്കാർ ചെലവിൽ ഔദ്യോഗിക മൊബൈൽ കണക്ഷൻ നൽകിയ ആഭ്യന്തര മന്ത്രിയാണ് കോടിയേരിയെന്ന് മുൻ ഡി.ജിപി ജേക്കബ് പുന്നൂസ്.
മൊബൈൽ ഫോൺ എന്നത് സീനിയർ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സ്വകാര്യ അഭിമാനമായിരുന്ന 2009ലാണ്, സ്റ്റേഷനുകളിൽ ജോലി എടുക്കുന്ന പൊലീസുകാർക്ക് സർക്കാർ ചെലവിൽ അദ്ദേഹം ഔദ്യോഗിക മൊബൈൽ കണക്ഷൻ നൽകിയത്. ഇന്ന് പൊലീസിനെ വിളിക്കുന്ന സിവിൽ പൊലീസ് ഓഫീസർ എന്ന വിളിപ്പേര് പൊലീസിനു നൽകിയത് കോടിയേരിയാണെന്നും ജേക്കബ് പുന്നൂസ് ഫെയ്സ്ബുക്കിൽ കുറിച്ചു. ( Jacob Punnoose condoled Kodiyeri Balakrishnan ).
ജേക്കബ് പുന്നൂസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
അതീവ ദുഃഖത്തോടെയാണീ വാക്കുകൾ കുറിയ്ക്കുന്നത്. കേരള ജനതയ്ക്കും കേരളത്തിലെ പൊലീസുകാർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രി! കോൺസ്റ്റബിൾ ആയിച്ചേർന്ന ഭൂരിഭാഗം പൊലീസുകാരും 30 വർഷം സേവനം ചെയ്തു കോൺസ്റ്റബിൾ ആയിത്തന്നെ റിട്ടയർ ചെയ്യുന്ന പരിതാപകരമായ അവസ്ഥയിൽനിന്നു, യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽ HC റാങ്കും 23കൊല്ലത്തിൽ ASIറാങ്കും ഇന്ത്യയിൽ ആദ്യമായി നൽകിയ വ്യക്തി.
അദ്ദേഹം നടപ്പാക്കിയ ജനമൈത്രി പൊലീസ് വഴി പൊലീസുകാർ കുടുംബമിത്രങ്ങളായും സ്റ്റുഡന്റ് പൊലീസ്കേ ഡറ്റ്പദ്ധതിവഴി പൊലീസുകാർ കുട്ടികൾക്ക് അദ്ധ്യാപകരായും അധ്യാപകർ സ്കൂളിലെ പൊലീസ്ഉദ്യോഗസ്ഥരായും മാറി. കേരളത്തിലെ ആയിരക്കണക്കിന് എക്സ്സർവീസ് കാരെ HomeGuard കളാക്കി പൊലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി.
കേരളത്തിൽ ആദ്യമായി തണ്ടർ ബോൾട് commando ഉള്ള ബറ്റാലിയനും തീരദേശ പൊലീസും കടലിൽ പോകാൻ പൊലീസിന് ബോട്ടുകളും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ ജാഗ്രതസമിതികളും അദ്ദേഹമാണ് സ്ഥാപിച്ചത്. ശബരിമലയിൽ Virtual Digital Queue തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി.
ഇന്ന് പൊലീസിനെ വിളിക്കുന്ന സിവിൽ പൊലീസ് ഓഫീസർ എന്ന വിളിപ്പേര് പൊലീസിനു നൽകിയത് കോടിയേരി ആണ്.ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവൂമായ police act നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പാക്കിയതും മറ്റാരുമല്ല. എല്ലാ പൊലീസ് സ്റ്റേഷനിലും കമ്പ്യൂട്ടർ നൽകി, എല്ലാ പൊലീസ് സ്റ്റേഷനിലും internet connection നൽകി, പൊലീസിന്റെ കമ്പ്യൂട്ടർവൽകരണം ജനങ്ങൾക്ക് അനുഭവവേദ്യമാക്കിയതും അദ്ദേഹം തന്നെ.
ട്രാഫിക് ബോധവൽക്കരണത്തിന്, ഒരു പക്ഷേ ലോകത്തിൽ ആദ്യമായി, ഒരു Mascot. “പപ്പു സീബ്ര ” കേരളത്തിൽ ഉടനീളം കുട്ടികളുടെ ഇഷ്ടതോഴനായതും അദ്ദേഹം വഴി!! മൊബൈൽഫോൺ എന്നത് senio rഉദ്യോഗസ്ഥരുടെ വിലപ്പെട്ട സ്വകാര്യ അഭിമാനമായിരുന്ന 2009ൽ, ഇന്ത്യയിൽ ആദ്യമായി, സ്റ്റേഷനുകളിൽ ജോലി എടുക്കുന്ന പൊലീസുകാർക്ക് സർക്കാർ ചെലവിൽ ഔദ്യോഗിക mobile connection നൽകിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓർക്കുന്നു.
അതേസമയം അച്ചടക്കം പാലിപ്പിക്കുന്നതിലും തെറ്റ്ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവും ഇല്ലായിരുന്നു താനും. പൊലീസിന്റെ പെരുമാറ്റവും സേവനനിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയർത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് നമ്മെവിട്ടുപോയത്. വലിയ ദുഃഖം ആണ് എനിക്കീവേർപാട്. അഭിവാദനങ്ങൾ.
Story Highlights: Jacob Punnoose condoled Kodiyeri Balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here