തൃശൂരിൽ നിന്ന് നവനീത് കൃഷ്ണയെ കാണാതായിട്ട് ഇന്നേക്ക് 43 ദിവസം

തൃശൂരിൽ നിന്ന് നവനീത് കൃഷ്ണയെന്ന വിദ്യാർത്ഥിയെ കാണാതായിട്ട് ഇന്നേക്ക് നാൽപ്പത്തിമൂന്ന് നാൾ. ആഗസ്റ്റ് 20നാണ് നവനീത് കൃഷ്ണയെ വെള്ളാനിക്കരയിലെ കാർഷിക സർവകലാശാല ജീവനക്കാർക്കാർക്കുള്ള ക്വാർട്ടേഴ്‌സിൽ നിന്ന് കാണാതായത്. പൊലീസ് കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചുവെങ്കിലും നവനീതിനെ കണ്ടെത്താനായില്ല. ( navneeth krishna missing )
മണ്ണുത്തിയിൽ നിന്ന് ഓഗസ്റ്റ് ഇരുപതിന് പുലർച്ചെ സൈക്കിളിൽ വീടുവിട്ടിറങ്ങിയതാണ് നവനീത്. മൂന്ന് ജോഡി വസ്ത്രവും സിം ഇല്ലാത്ത
ഫോണും മാത്രമാണ് കരുതിയിരുന്നത്. പൊലീസ് അന്വേഷണത്തിൽ കുതിരാൻ വഴി പാലക്കാട് ജില്ലയിലെ തമിഴ്‌നാട് അതിർത്തിവരെയെത്തിയതിൻറെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അതിന് ശേഷം എവിടേക്ക് പോയി എന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. സൈക്കിൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ തമിഴ്‌നാട് അതിർത്തിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. നവനീത് പോയിട്ട് ഇന്നേക്ക് 43 നാളുകളാകുന്നു.
പൂച്ചെട്ടി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നവനീത്. പഠനത്തിൽ മികവുപുലർത്തിയിരുന്നു. യാത്രാ തൽപരനായിരുന്നു. അതാകാം വീടുവിട്ടിറങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നു. നവനീതിൻറെ മടങ്ങിവരവിനായി ദിനങ്ങളെണ്ണികാത്തിരിക്കുകയാണ് മാതാപിതാക്കളും കുഞ്ഞനുജനും.
നവനീതിനെ ചിത്രങ്ങൾ വഴി ആരെങ്കിലും തിരിച്ചറിയുമെന്നും അതുവഴി വിവരം ലഭ്യമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ.
Story Highlights: navneeth krishna missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here