അച്ഛന്‍ പറഞ്ഞതുപോലെ…; വി എസിനുവേണ്ടി കോടിയേരിക്ക് അനുശോചനം അറിയിച്ച് മകന്‍

കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരത്തില്‍ വി എസ് അച്യുതാനന്ദന് വേണ്ടി മകന്‍ അരുണ്‍ റീത്ത് സമര്‍പ്പിച്ചു. കോടിയേരിയുടെ മരണവാര്‍ത്തയോട് ഏറെ വൈകാരികമായാണ് വി എസ് പ്രതികരിച്ചതെന്ന് മകന്‍ അരുണ്‍ അറിയിച്ചിരുന്നു. നേരിട്ടെത്താന്‍ സാധിച്ചില്ലെങ്കിലും മകനിലൂടെ കോടിയേരിക്ക് വി എസ് ആദരമര്‍പ്പിക്കുന്ന കാഴ്ച ഏറെ വൈകാരികമായാണ് തലശേരിയില്‍ തടിച്ചുകൂടിയ ജനങ്ങള്‍ ഉള്‍ക്കൊണ്ടത്. ( v s achuthanandan son arun came to see kodiyeri balakrishnan for a last time)
കോടിയേരി ബാലകൃഷ്ണന്റെ വിയോഗ വാര്‍ത്ത പറഞ്ഞതോടെ വി.എസ് അച്ചുതാനന്ദന്റെ കണ്ണുകള്‍ നനഞ്ഞുവെന്നും അനുശോചനം അറിയിക്കണം എന്നു മാത്രമേ അച്ഛന്‍ പറഞ്ഞുള്ളൂവെന്നും വി.എ അരുണ്‍കുമാര്‍ പ്രതികരിച്ചിരുന്നു.
കോടിയേരിയെ അവസാനമായി ഒരുനോക്ക് കാണാന്‍ സഖാവ് പുഷ്പനെത്തി; തലശേരിയില്‍ വൈകാരിക നിമിഷങ്ങള്‍Read Also:
ഉച്ചയ്ക്ക് 12.54 ഓട് കൂടിയാണ് കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. വിമാനത്താവളത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍മൃതദേഹം ഏറ്റുവാങ്ങി. തലശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തി. തുടര്‍ന്ന് 3.15ഓടെ മൃതദേഹം തലശേരി ടൗണ്‍ഹാളില്‍ എത്തിക്കുകയായിരുന്നു. രാത്രി പത്ത് വരെ തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തലശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ 10നു കോടിയേരിയിലെ വീട്ടില്‍ എത്തിക്കും.
Story Highlights: v s achuthanandan son arun came to see kodiyeri balakrishnan for a last time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here