Advertisement

‘ഓം, കം ടു മൈ റൂം’; ‘കാർട്ടൂൺ വിഎഫ്എക്സ്’ വിമർശനങ്ങൾക്ക് പിന്നാലെ ആദിപുരുഷ് സംവിധായകനെ മുറിയിലേക്ക് വിളിച്ച് പ്രഭാസ്: വിഡിയോ

October 3, 2022
Google News 3 minutes Read

ഓം റൗത്ത് സംവിധാനം ചെയ്ത ആദി പുരുഷ് എന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രഭാസ് മുഖ്യ കഥാപാത്രത്തിലെത്തുന്ന സിനിമയുടെ ടീസർ ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. സിനിമയുടെ വിഎഫ്എക്സ് ആണ് വിമർശനങ്ങൾക്കിടയാക്കിയത്. ഇതിനുപിന്നാലെ സിനിമയുടെ സംവിധായകനെ തൻ്റെ മുറിയിലേക്ക് ക്ഷണിക്കുന്ന പ്രഭാസിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ദേഷ്യത്തിൽ ‘ഓം, യൂ കമിങ്ങ് ടു മൈ റൂം’ എന്ന് പറയുന്ന പ്രഭാസിനെയാണ് വിഡിയോയിൽ കാണുന്നത്. മോശം വിഎഫ്എക്സ് ഒരുക്കിയതിന് സംവിധായകനെ ‘പഞ്ഞിക്കിടാനാവും’ പ്രഭാസ് വിളിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങൾ പ്രതികരിക്കുന്നത്.

ടീസർ പുറത്തുവന്നതിനു പിന്നാലെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. 500 കോടി രൂപ മുതൽ മുടക്കിൽ രാമായണം അടിസ്ഥാനമാക്കി ടി-സീരീസും റെട്രോഫിൽസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ട്രെയിലർ റിലീസായതോടെ വിഎഫ്എക്സ് വ്യാപകമായി വിമർശിക്കപ്പെടുകയാണ്. വിഎഫ്എക്സ് കണ്ടാൽ കാർട്ടൂൺ പോലെയുണ്ടെന്നാണ് വിമർശനം. ഇതിനു പിന്നാലെയാണ് പ്രഭാസിൻ്റെ വിഡിയോ പുറത്തുവന്നത്.

പ്രഭാസിനെക്കൂടാതെ സെയ്ഫ് അലി ഖാൻ, കൃതി സാനൻ തുടങ്ങിയ താരങ്ങളും സിനിമയിൽ അണിനിരക്കും.

Story Highlights: adipurush vfx prabhas om raut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here