ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ബിന്ദുമോനെ കൊലപ്പെടുത്തിയത് ക്രൂരമര്‍ദനത്തിനൊടുവില്‍; റിമാന്‍ഡ് റിപ്പോര്‍ട്ട്

ചങ്ങനാശേരി ദൃശ്യം മോഡല്‍ കൊലപാതകത്തിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കൊല്ലപ്പെട്ട ബിന്ദുമോന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് മുഖ്യപ്രതി മുത്തുകുമാര്‍ പൊലീസിന് മൊഴി നല്‍കി. മുത്തുകുമാറിനെ കസ്റ്റഡിയിലെടുത്ത ആദ്യ മണിക്കൂറുകളില്‍ തന്നെ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല.
കൊല്ലപ്പെട്ട ബിന്ദുമോന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് മുത്തുകുമാര്‍ പൊലീസിനോട് പറഞ്ഞു. മുത്തുകുമാര്‍ വിളിച്ചതനുസരിച്ച് ബിന്ദുമോന്‍ 26ാം തീയതി ഉച്ചയോടെയാണ് ഇയാളുടെ വീട്ടിലെത്തുന്നത്. ഇവിടെ വച്ച് മദ്യപിച്ച ശേഷം മുത്തുകുമാറും മറ്റ് രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ഒന്നരയോടെയാണ് ബിന്ദുകുമാറിനെ കൊലപ്പെടുത്തുന്നത്.
ആദ്യം മര്‍ദിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തു. മണിക്കൂറുകളോളമുള്ള മര്‍ദനത്തില്‍ ബിന്ദുമോന്റെ വാരിയെല്ലുകള്‍ തകര്‍ന്നു. മൂക്കില്‍ മദ്യം ഒഴിച്ചെന്നും മുത്തുകുമാര്‍ പൊലീസിനോട് പറഞ്ഞു. ഇയാളെ നാളെ കസ്റ്റഡിയില്‍ വാങ്ങും. കേസിലെ രണ്ടും മൂന്നും പ്രതികളായ ബിപിന്‍, ബിനോയ് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Read Also: ചങ്ങനാശേരി ദൃശ്യം മോഡൽ കൊലപാതകം; പ്രതി അറസ്റ്റിൽ
ബിന്ദുമോനെ കാണാനില്ലെന്ന പരാതിയില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ ഇയാളുടെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടില്‍ നിന്നും കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ബൈക്ക് അപകടത്തില്‍പ്പെട്ടതാണോയെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് പ്രദേശത്തുള്ള ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാര്‍ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയത്.
വിശദമായ അന്വേഷണത്തിനൊടുവില്‍ ബിന്ദു കുമാറിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം പ്രതി മുത്തുകുമറിന്റെ വീട്ടിലെ തറ തുരന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.
Story Highlights: Bindumon was killed after brutal beating Remand Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here