“അവിശ്വസനീയം ഈ ചിത്രം”; 10 വർഷത്തെ ഇടവേളകളിൽ പകർത്തിയ ഗൂഗിൾ മാപ്പ് ചിത്രത്തിന് പിന്നിൽ…

രസകരമായ നിരവധി സംഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ എന്നും നമ്മൾ കാണാറുണ്ട്. അത്തരമൊരു രസകരമായ വാർത്തയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. തികച്ചും യാദൃച്ഛികമായി സംഭവിച്ച ഒരു കാര്യമാണ് ഗൂഗിൾ മാപ് കണ്ടുപിടിച്ചിരിക്കുന്നത്. വർഷങ്ങളുടെ ഇടവേളയിൽ ഒരേ സ്ഥലത്ത്, ഒരുപോലെ നിൽക്കുന്ന ഒരു സ്ത്രീയാണ് ഗൂഗിൾ മാപ്പിലെ ചിത്രത്തിൽ കണ്ടെത്തിയത്. പത്ത് വർഷം മുമ്പ് നിന്ന അതേ സ്ഥലത്താണ് ലീൻ സാറ കാർട്ട്‌റൈറ്റ് എന്ന സ്ത്രീയെ 10 വർഷത്തിന് ശേഷവും കണ്ടെത്തിയത്. കാർലിസിലെ വിക്ടോറിയ പ്ലേസിലെ ഒരു റോഡരികിലാണ് ഇവർ നിൽക്കുന്നത്. രണ്ട് ചിത്രങ്ങളിലും വലതു കൈയിൽ ഷോപ്പിംഗ് ബാഗുകളും കാണാം. 2009 ഏപ്രിലിലാണ് ആദ്യത്തെ ചിത്രം പകർത്തിയിരിക്കുന്നത്. രണ്ടാമത്തെ ചിത്രം പകർത്തിയിരിക്കുന്നത് 2018 ആഗസ്തിലുമാണ്.
യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും ഈ സംഭവം ആളുകളിൽ കൗതുകം സൃഷ്ടിച്ചിരിക്കുകയാണ്. ആദ്യത്തെ ഗൂഗിൾ മാപ്പ് ചിത്രത്തിൽ ഒരു സ്ലാക്ക്സും അതിനൊപ്പം ഒരു വെള്ള ഷർട്ടും ജാക്കറ്റും രണ്ടാമത്തേതിൽ ഒരു കറുത്ത വസ്ത്രം ധരിച്ച് അരയ്ക്ക് കയ്യും കൊടുത്ത് നിൽക്കുന്ന സാറയെയും കാണാൻ സാധിക്കും. ചുറ്റും നിരീക്ഷിച്ചാൽ കടയിൽ വച്ചിരിക്കുന്ന വസ്തുക്കളിൽ മാറ്റങ്ങൾ വന്നതൊഴിച്ചാൽ മറ്റ് വലിയ വ്യത്യാസങ്ങളൊന്നും ഇതിൽ കാണുന്നില്ല. ബാക്കിയെല്ലാം ഏകദേശം ഒരുപോലെ തന്നെ ഇരിക്കുകയാണ്.
സാറ തന്നെയാണ് ഈ ചിത്രങ്ങൾ ഫേസ്ബുക്കിൽപങ്കുവെച്ചിരിക്കുന്നത്. ‘ബില്ല്യണിൽ ഒന്ന് മാത്രം സംഭവിക്കാവുന്ന യാദൃച്ഛികത’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. 41 -കാരിയായ സാറ രണ്ട് ചിത്രങ്ങളും കാണിച്ച് ചിത്രത്തിലെ കൗതുകകരമായ ചൂണ്ടികാണിച്ചിരിക്കുകയാണ്. ഇത് ഏറെ വിചിത്രമായി തോന്നുന്നു എന്നാണ് സാറ പറയുന്നത്. ഒരുപക്ഷെ ഇത്തരം ഒരു യാദൃശ്ചികത സംഭവിക്കുന്ന ലോകത്തെ ഒരേയൊരാളായിരിക്കാം താൻ എന്നും സാറ പറയുന്നു.
Story Highlights: British Woman Captured On Google Maps At The Exact Same Location Nine Years Apart
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here