മുന്‍ എംഎല്‍എ പുനലൂര്‍ മധു അന്തരിച്ചു

മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു. 65 വയസായിരുന്നു. ഏറെ നാളായി ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു. രോഗം കലശലായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നും അന്ത്യം.
മൃതദേഹം നാളെ രാവിലെ 9 മണിയോടെ പുനലൂര്‍ തൊളിക്കോടുള്ള വസതിയില്‍ എത്തിക്കും. സംസ്‌ക്കാരം വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പില്‍ നടക്കും.
കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ പുനലൂര്‍ മധു, കെ എസ് യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കൊല്ലം ഡി സി സി താല്ക്കാലിക അധ്യക്ഷന്‍,എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Read Also: കോടിയേരിയ്ക്ക് പയ്യാമ്പലത്ത് അന്ത്യവിശ്രമം; ഇനി ദീപ്തമായ ഓർമ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം, ഓയില്‍പാം ബോര്‍ഡ് മെമ്പര്‍ പദവികളും വഹിച്ചു. നിലവില്‍ കെ പി സി സി നിര്‍വ്വാഹക സമിതി അംഗമായിരുന്നു. കോമളമാണ് ഭാര്യ.
Story Highlights:former mla punalur madhu passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here