തിരുവനന്തപുരത്ത് ജോബ് ഡ്രൈവ്, 2500 പേർക്ക് ജോലി ലഭിക്കും

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആൻഡ് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ് നടത്തുന്നു. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ( Job drive in Thiruvananthapuram, 2500 people will get jobs ).
2500 ഒഴിവുകളാണ് നിലവിലുള്ളത്. താത്പര്യമുള്ള തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ സഹിതം ഒക്ടോബർ ഏഴിന് രാവിലെ 10 മണിക്ക് കടകംപള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കുന്ന ജോബ് ഡ്രൈവിൽ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
Story Highlights: Job drive in Thiruvananthapuram, 2500 people will get jobs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here