Advertisement

പ്രതിരോധ മേഖലയില്‍ സുപ്രധാന നാഴികക്കല്ല്; ‘പ്രചണ്ഡ്’ ഇനി ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്വന്തം

October 3, 2022
Google News 2 minutes Read
prachand helicopter became a part of indian air force

രാജ്യം സ്വന്തമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററര്‍ പ്രചണ്ഡ് ആദ്യ ബാച്ച് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. സര്‍ക്കാരിന്റെ ‘ആത്മ നിര്‍ഭര്‍ അഭിയാനിലൂടെ പ്രതിരോധ മേഖലയില്‍ വിപുലീകരിക്കുമ്പോള്‍ ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

ജോധ്പൂരിലെ വ്യോമതാവളത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, ഐഎഎഫ് ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് (എച്ച്എഎല്‍) ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ വികസിപ്പിച്ചത്.

Read Also: എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

സമീപഭാവിയില്‍ വിദേശ ആക്രമണ ഹെലികോപ്റ്ററുകള്‍ക്ക് പകരമായി പുതിയ ഹെലികോപ്റ്ററുകളുടെ വിഡിയോ പ്രതിരോധ മന്ത്രി പങ്കുവെച്ചു. ‘നാം ഹേ പ്രചണ്ഡ്’ എന്ന് പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്തു. സിയാച്ചിനില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആദ്യത്തെ ആക്രമണ ഹെലകോപ്റ്ററാണിത്. അനുവദിച്ച 15 എണ്ണത്തില്‍ 10 എണ്ണം ഇന്ത്യന്‍ എയര്‍ഫോഴ്‌സിനും അഞ്ചെണ്ണം ഇന്ത്യന്‍ ആര്‍മിക്കും നല്‍കും.

Story Highlights: prachand helicopter became a part of indian air force

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here