രണ്ട് വിക്കറ്റ്, ഒരു റണ്ണൗട്ട്; ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ശ്രീശാന്ത്: വിഡിയോ

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി മലയാളി പേസർ എസ് ശ്രീശാന്ത്. ഭിൽവാര കിംഗ്സിനു വേണ്ടി ഗുജറാത്ത് ജയൻ്റ്സിനെതിരായ എലിമിനേറ്ററിൽ രണ്ട് വിക്കറ്റും ഒരു റണ്ണൗട്ടും സഹിതം ഗംഭീര പ്രകടനമാണ് ശ്രീ നടത്തിയത്. 4 ഓറിൽ 28 റൺസ് മാത്രം വഴങ്ങിയാണ് ശ്രീശാന്തിൻ്റെ പ്രകടനം.
Sreesanth still has it in him ??pic.twitter.com/741mvcanrQ
— Out Of Context Cricket (@GemsOfCricket) October 3, 2022
ഏഴാം ഓവറിലാണ് ശ്രീശാന്ത് മത്സരത്തിൽ ആദ്യമായി പന്തെറിയാനെത്തുന്നത്. ഓവറിൽ ഒരു ബൗണ്ടറി മാത്രമാണ് ശ്രീ വഴങ്ങിയത്. രണ്ടാം ഓവറിൽ 10 റൺസ് വിട്ടുനൽകിയെങ്കിലും അവസാന പന്തിൽ അപകടകാരിയായ തിലകരത്നെ ദിൽഷൻ്റെ കുറ്റി തെറിപ്പിക്കാൻ ശ്രീശാന്തിനു സാധിച്ചു. 25 പന്തിൽ 36 റൺസെടുത്ത് തകർപ്പൻ ഫോമിലായിരുന്നു ദിൽഷൻ. തൻ്റെ മൂന്നാം ഓവർ എറിയാൻ ശ്രീ എത്തുന്നത് മത്സരത്തിൻ്റെ അവസാന ഘട്ടത്തിലാണ്. 18ആം ഓവറിലെ ആദ്യ പന്തിൽ തന്നെ ഒരു തകർപ്പൻ യോർക്കറിലൂടെ ശ്രീ സ്റ്റുവർട്ട് ബിന്നിയുടെ കുറ്റി തെറിപ്പിച്ചു. ഓവറിൽ വിട്ടുനൽകിയത് വെറും 5 റൺസ്. അവസാന ഓവറിലെ രണ്ടാം പന്തിൽ റയാദ് എമ്രിറ്റിനെ നേരിട്ടുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കിയ ശ്രീ ഓവറിൽ 9 റൺസാണ് വിട്ടുനൽകിയത്.
Second wicket for @sreesanth36 as Stuart Binny departs!#BhilwaraKings #wicket #sreesanth pic.twitter.com/h0dzPvIrEu
— Bhilwara Kings (@Bhilwarakings) October 3, 2022
ഗുജറാത്ത് ജയൻ്റ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് നേടിയത്. 24 പന്തിൽ 45 റൺസെടുത്ത കെവിൻ ഒബ്രിയൻ, 35 പന്തിൽ 43 റൺസെടുത്ത യശ്പാൽ സിംഗ്, 26 പന്തിൽ 36 റൺസെടുത്ത തിലകരത്നെ ദിൽഷൻ എന്നിവർ ജയൻ്റ്സിനായി തിളങ്ങി.
Story Highlights: sreesanth legends league cricket performance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here