Advertisement

‘കഥകള്‍ മെനഞ്ഞവര്‍ നിരാശരായി’; പാര്‍ട്ടിയില്‍ വിഭാഗീയതയില്ലെന്ന് കാനം

October 3, 2022
Google News 2 minutes Read
there is no conflict in cpi says kanam rajendran

പാര്‍ട്ടിയില്‍ വിഭാഗീയതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഥകള്‍ മെനഞ്ഞവര്‍ക്ക് നിരാശപ്പെടേണ്ടി വന്നെന്ന് മാധ്യമങ്ങളെ കാനം വിമര്‍ശിച്ചു. സിപിഐ വേറിട്ട പാര്‍ട്ടിയാണ്. ജനാധിപത്യപരമായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് പാര്‍ട്ടിയില്‍ തന്നെ നേതൃതലത്തില്‍ അസ്വാരസ്യങ്ങളുണ്ടാകുന്നത്. സി ദിവാകരനും കെ ഇ ഇസ്മായിലുമായിരുന്നു നേതൃത്വത്തിനെതിരെ ആദ്യഘട്ടത്തില്‍ രംഗത്തുവന്നത്. പ്രായപരിധി നടപ്പാക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനം ഒരുതരത്തിലും അംഗീകരിക്കിലല്ലെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ സമ്മേളനത്തിലേക്കെത്തിയതോടെ ഇതൊന്നും പാര്‍ട്ടിയെ ബാധിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Read Also: കാനം രാജേന്ദ്രന് മൂന്നാമൂഴം

സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. സമവായത്തിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. കെഇ ഇസ്മയിലാണ് കാനത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. പന്ന്യന്‍ രവീന്ദ്രന്‍ പിന്തുണച്ചു.

അതേസമയം, പ്രായപരിധി കഴിഞ്ഞതിനാല്‍ സി ദിവാകരനും കെഇ ഇസ്മയിലും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായി. വാഴൂര്‍ സോമനും സംസ്ഥാന കൗണ്‍സിലില്‍ ഇല്ല.

Story Highlights: there is no conflict in cpi says kanam rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here