നാളെ മുതൽ ഇന്ത്യയിലെ 4 നഗരങ്ങളിൽ 5G സേവനം

നാല് നഗരങ്ങളിൽ നാളെ മുതൽ 5ഏ സേവനം ലഭ്യമാകും. ഡൽഹി,മുംബൈ കൊൽക്കത്ത, വാരണാസി, എന്നിവിടങ്ങളിലാകും 5ജി സേവനം ലഭ്യമാവുക. പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും ഉപഭോക്താക്കൾക്ക് സേവനം ലഭിക്കുകയെന്ന് ജിയോ കമ്പനി അറിയിച്ചു. ( 5G service in 4 cities from tomorrow )
‘2022 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ 5ജി സേവനത്തിന്റെ ഡെമോൺസ്‌ട്രേഷൻ വിജയം കണ്ടതോടെയാണ് 5ജിയുടെ ബീറ്റ ട്രയലിന് ജിയോ ഒരുങ്ങുന്നത്. ദസറ ദിനമായ നാളെ നാല് നഗരങ്ങളിൽ നാളെ മുതൽ 5ജി സേവനം ലഭിക്കും’ ജിയോ അറിയിച്ചു.
നിലവിലെ ജിയോ സിം മാറ്റാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് നാളെ മുതൽ ഫോണിൽ 5ജി സേവനം ലഭ്യമാകും. പരീക്ഷണ കാലയളവിൽ 4ജി സേവനത്തിന്റെ അതേ നിരക്കിൽ ഇവർക്ക് 5ജി സേവനവും ലഭ്യമാകും.
Read Also: ഏറ്റവും മികച്ച ബ്രാൻഡായി ടാറ്റ; പത്താം സ്ഥാനത്ത് ജിയോ
‘വലിയ നഗരങ്ങളിലുള്ളവർക്ക് മാത്രമേ പ്രിവിലജ്ഡ് ആയവർക്കോ മാത്രം 5ജി സേവനം ലഭ്യമാകുന്നതിനോട് യോജിക്കാനാവില്ല. ഇന്ത്യയിലെ ഓരോ പൗരനും ഓരോ വീട്ടിലും ഓരോ സംരംഭത്തിനും 5ജി സേവനം ലഭ്യമാകണം. അതിലൂടെ മാത്രമേ രാജ്യത്തെ ഉത്പാദനവും, ജീവിത നിലവാരവും സാമ്പത്തികവും ഉയരുകയുള്ളു’ റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് എം അംബാനി പറഞ്ഞു.
Story Highlights: 5G service in 4 cities from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here