ആലപ്പുഴയില്‍ ലഹരിമാഫിയ പിടിമുറുക്കുന്നു; കേസുകളില്‍ വന്‍ വര്‍ധന

ആലപ്പുഴയില്‍ ലഹരിമാഫിയ പിടിമുറുക്കുന്നു. ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 259 എന്‍ഡിപിഎസ് കേസുകളാണ്. എം.ഡി.എം.എ പിടികൂടിയ കേസുകളാണ് ഇതില്‍ അധികവും.എംഡിഎംഎ, കഞ്ചാവ് , എല്‍എസ്ഡി മുതലായവയെല്ലാം ജില്ലയിലെ ഇടവഴികളില്‍ സുലഭമെന്നാണ് കണ്ടെത്തല്‍. (increase in drug use in alappuzha)
വിദ്യാര്‍ത്ഥികളെയും വിനോദ സഞ്ചരികളെയും കേന്ദ്രീകരിച്ചാണ് ആലപ്പുഴയിലെ ലഹരികച്ചവടം. ബാംഗ്ലൂര്‍, ആന്ധ്രാ എന്നിവിടങ്ങളില്‍ നിന്നും ട്രയിന്‍ മാര്‍ഗമാണ് മായക്കുമരുന്നുകള്‍ ജില്ലയിലേക് എത്തിക്കുന്നത്. 200 ഗ്രാമിലധികം എംഡിഎംഎ,146 കിലോ കഞ്ചാവ്, 766 കിലോ നിരോധിത പുകയില ഉത്പനങ്ങള്‍ എന്നിവയാണ് ഇതുവരെ പിടികൂടിയത്. എന്‍ഡിപിഎസ് കേസുകള്‍ക്ക് പുറമെ അബ്കാരി കേസുകളും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. വ്യാജ വാറ്റ് ഉള്‍പ്പടെ ഇതുവരെ 800ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
Story Highlights: increase in drug use in alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here