Advertisement

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാട്; വിറ്റത് 2 കോടി രൂപയ്ക്ക്

October 4, 2022
Google News 1 minute Read
sheep sold for 2 crores

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാടിനെ ലേലം ചെയ്തു. രണ്ട് കോടി രൂപയ്ക്കാണ് വിറ്റ് പോയത്. ഓസ്‌ട്രേലിയയിലെ ഒരു കൂട്ടം യുവാക്കളാണ് ചെമ്മരിയാടിനെ വാങ്ങിയത്. ഇതോടെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാടിനെ സ്വന്തമാക്കിയെന്ന പുതിയ ലോക റെക്കോർഡിട്ടിരിക്കുകയാണ് ഈ യുവാക്കൾ.

എലൈറ്റ് ഓസ്‌ട്രേലിയൻ വൈറ്റ് സിൻഡികേറ്റ് എന്ന സംഘമാണ് ചെമ്മരിയാടിനെ വാങ്ങിയത്. ന്യൂ സൗത്ത് വേൽസിലെ യുവാക്കളാണ് ഇവർ. ചെമ്മരിയാടിന് ‘ എലൈറ്റ് ഷീപ്പ്’ എന്ന് പേരും നൽകി.

Read Also: ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വീട് ഈ ഇന്ത്യക്കാരന്റെയാണ് ! ചിത്രങ്ങൾ കണ്ടിട്ടുണ്ടോ ?

തന്റെ ചെമ്മരിയാടിന് ഇത്രയധികം വില ലഭിച്ചതിന്റെ അമ്പരപ്പിലാണ് മുൻ ഉടമ ഗ്രഹാം ഗിൽമോർ.

Story Highlights: sheep sold for 2 crores

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here