Advertisement

2069 കോടി രൂപയുടെ ലഹരി സാധനങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തത് 4,650 കോടിയുടെ വസ്തുക്കൾ; റെക്കോർഡ് തുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

April 15, 2024
Google News 1 minute Read
election commission siezed record money

ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 4,650 കോടിയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. 2069 കോടി രൂപയുടെ ലഹരി സാധനങ്ങൾ ഉൾപ്പെടെയാണ് ഇത്രയധികം തുകയ്ക്കുള്ള വസ്തുക്കൾ പിടിച്ചെടുത്തത്. രാജ്യത്തെ 75 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എക്കാലത്തെയും ഉയർന്ന തുകയുടെ വസ്തുക്കളാണ് ഇത്. 2019ൽ ആകെ പിടിച്ചെടുത്തത് 3,475 കോടിയുടെ വസ്തുക്കളായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ പിടികൂടിയവയിൽ 45 ശതമാനവും ലഹരിവസ്തുക്കളാണ്. ഫ്ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവെയലൻസ് ടീം, വീഡിയോ സർവെയലൻസ് ടീം, വീഡിയോ വ്യൂയിങ് ടീം, അതിർത്തി ചെക്കുപോസ്റ്റുകളിൽ 24 മണിക്കൂറും ഫ്‌ളയിങ് സ്‌ക്വാഡുകൾ എന്നിവയൊക്കെ പ്രവർത്തിക്കുന്നുണ്ട്. ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7, മെയ് 13, മെയ് 20, മെയ് 25, ജൂൺ 1 തീയതികളിലായി ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ് ഫലപ്രഖ്യാപനം.

Story Highlights: election commission siezed record money

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here