Advertisement

Tiruvallur: തമിഴ്നാട് തിരുവള്ളൂരിലെ ജാതിമതിൽ റവന്യൂ വകുപ്പ് പൊളിച്ചു നീക്കി

October 4, 2022
Google News 3 minutes Read
Untouchability wall Dalits demolished

തമിഴ്നാട്ടിലെ തിരുവള്ളൂരിലുണ്ടായിരുന്ന ജാതിമതിൽ റവന്യൂ വകുപ്പ് പൊളിച്ചു നീക്കി. ഏറെ കാലമായുള്ള പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും ഫലമായാണ് നടപടിയുണ്ടായത്. ആറുവർഷം മുൻപാണ് ദളിത് വിഭാഗങ്ങൾ അമ്പലപറമ്പിൽ പ്രവേശിക്കിതിരിക്കാൻ കോളനിക്ക് ചുറ്റും മതിൽ നിർമിച്ചത് ( Untouchability wall Dalits demolished ).

തിരുവള്ളൂർ ഗുമ്മിഡിപൂണ്ടിയിലെ തെക്കാമൂർ ഗ്രാമം. മാമ്പഴ കൃഷിയും ധാന്യകൃഷിയുമൊക്കെയായി കഴിയുന്ന സാധാരണക്കാരായ ആളുകൾ താമിസിക്കുന്ന ഇടം. നൂറോളം ദളിത് കുടുംബങ്ങളാണ് ഇവിടെയുള്ളത്. കോളനിയ്ക്ക് സമീപത്തെ, ദ്രൗപതി ക്ഷേത്രത്തോട് ചേർന്ന് 2.94 ഏക്കർ, സർക്കാർ പുറമ്പോക്ക് ഭൂമിയുണ്ട്. കാലികളെ തീറ്റിക്കാനും നഗരത്തിലേയ്ക്ക് പോകാനുമൊക്കെ ഈ ഇടമാണ് ഇവർ ഉപയോഗിച്ചിരുന്നത്.

Read Also: സെക്രട്ടറിയേറ്റിലെ അനാവശ്യ തസ്തികകൾ ഒഴിവാക്കാനും ജീവനക്കാരെ പുനർവിന്യസിക്കാനുമുള്ള നീക്കം സജീവമാക്കി സർക്കാർ

ക്ഷേത്രത്തിനു സമീപത്തെ ഭൂമിയിൽ ദളിത് വിഭാഗത്തിൽ പ്രവേശിക്കുന്നത് തടയാൻ ക്ഷേത്രം ഭാരവാഹികളാണ് ഇവിടെ 2016ൽ മതിൽ നിർമിച്ചത്. എട്ട് അടി ഉയരവും 90 മീറ്റർ നീളവുമുള്ള മതിൽ. ഇതോടെ, കോളനിക്കാർക്ക് പുറംലോകത്തെത്താൻ ദൂരമുള്ള മറ്റൊരു വഴി കണ്ടെത്തേണ്ടി വന്നു. പിന്നീട് നിരവധി തവണ പരാതികളുമായി പല ഉദ്യോഗസ്ഥരെയും സമീപിച്ചു. പ്രതിഷേധിച്ചു. പക്ഷെ ഫലമുണ്ടായില്ല.

പിന്നീടാണ് ചില സാമൂഹിക സംഘടനകൾ വിഷയം ഏറ്റെടുത്തത്. തൊട്ടുകൂടായ്മയുടെ മതിലിനെതിരെ പ്രതിഷേധം വ്യാപകമായി. ഒക്ടോബർ അഞ്ചിനുള്ളിൽ മതിൽ പൊളിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവും പ്രഖ്യാപിച്ചു. ഇതോടെയാണ് ദളിത് വിഭാഗത്തിലുള്ളവരുടെ ജീവിതത്തിന് കുറുകെ നിർമിച്ച മതിൽ പൊളിക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്. തഹസിൽദാർ നേരിട്ടെത്തിയാണ് മതിൽ പൊളിച്ച് നീക്കിയത്.

Story Highlights: ‘Untouchability wall’ built by caste Hindus to keep out Dalits demolished in TN village

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here