Advertisement

പത്തൊമ്പതുകാരി തന്റെ സമ്പാദ്യം ഉപയോഗിച്ച് വാങ്ങിയത് 3.7 കോടി രൂപയുടെ ഫ്ലാറ്റ്

October 5, 2022
2 minutes Read

വിദ്യാഭ്യാസം, ജോലി, നല്ലൊരു വീട് ഇതെല്ലാം മിക്കവരുടെയും സ്വപ്നമാണ്. എന്നാൽ ഒരു പെൺക്കുട്ടി തന്റെ പത്തൊമ്പതാം വയസിൽ സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് വീട് വാങ്ങിയിരിക്കുകയാണ്. തന്റെ സമ്പാദ്യത്തിൽ നിന്ന് 400,000 പൗണ്ട് അതായത് 3.7 കോടി രൂപയുടെ ഫ്ലാറ്റാണ് വാങ്ങിയിരിക്കുന്നത്. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും സംഭവം ഉള്ളതാണ്. വാലന്റീന ഹാഡോം 13 വയസ്സുള്ളപ്പോൾ പ്രണയവും ആക്ഷൻ കോമിക്‌സും എഴുതി പണം സമ്പാദിക്കാൻ തുടങ്ങി. 16-ാം വയസ്സിൽ അവൾ മക്ഡൊണാൾഡിൽ പാർട്ട് ടൈം ജോലിയും ചെയ്തു.

കഴിഞ്ഞ വർഷം തന്റെ ആദ്യ വീട് വാങ്ങുന്നതിനായി അവൾ 22,000 പൗണ്ട് അതായത് 2.5 കോടി രൂപ നിക്ഷേപിച്ചിരുന്നു. ജനുവരിയിൽ സൗത്ത് ഈസ്റ്റ് ലണ്ടനിലെ ആബ വുഡിൽ രണ്ട് കിടപ്പുമുറികളുള്ള ഫ്ലാറ്റ് വാങ്ങാൻ വാലന്റീന ഹെൽപ്പ് ടു ബൈ സ്കീം ഉപയോഗിച്ചു. തലസ്ഥാനത്ത് ആദ്യമായി വാങ്ങുന്നവർക്ക് വിലയുടെ 40 ശതമാനം പലിശയില്ലാതെ വായ്പയെടുക്കാൻ അനുവദിക്കുന്നതായിരുന്നു പദ്ധതി. “ഞാൻ വളരെ സന്തോഷവതിയാണ് – വളരെ ചെറുപ്പം മുതലേ സ്വന്തമായി വീട് വെക്കുക എന്നത് ഒരു സ്വപ്നമായിരുന്നു.”

“ഇൻസാനിറ്റി എന്ന ഒരു കോമിക്കിൽ നിന്നാണ് ആദ്യമായി വരുമാനം നേടാൻ തുങ്ങിയത്. ഈ പണം സേവ് ചെയ്യാനായി ഞാൻ ഇത് അമ്മയ്ക്ക് അയച്ചു. ആ സമയത്ത് എനിക്ക് ഒരു അക്കൗണ്ട് ഉപയോഗിക്കാൻ അറിയില്ലായിരുന്നു. വളരെ ചെറുപ്പമായിരുന്നു. ഞാൻ കോമിക് രചനയിൽ നിന്ന് ഏകദേശം 5,000 പൗണ്ട് സമ്പാദിച്ചു. അവധി ദിവസങ്ങളിലും ജോലി ചെയ്തു. അത് എനിക്ക് ഒരു ബുദ്ധിമുട്ടായി തോന്നിയില്ല”. ഡൊമിനോസ് പിസ്സ, ടെക് കമ്പനികൾ എന്നിവയിൽ നിക്ഷേപം നടത്തി ഞാൻ എന്റെ സമ്പാദ്യം വർദ്ധിപ്പിച്ചു.” വാലന്റീന പറയുന്നു.

“അമ്മയാണ് പണം സമ്പാദിക്കുന്നതിനെ പറ്റിയും എങ്ങനെ ശരിയായ സ്ഥലങ്ങളിൽ നിക്ഷേപം നടത്താം എന്നതിനെ കുറിച്ചും പഠിപ്പിച്ചു തന്നത്. എന്റെ ഈ നേട്ടത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും മാതാപിതാക്കൾ തന്നെയാണ്. ഈ നേട്ടം ആഘോഷിക്കാൻ അവർ എന്നെ അത്താഴത്തിന് കൊണ്ടുപോയി”. വാലന്റീന കൂട്ടിച്ചേർത്തു.

Story Highlights: 19-year-old girl buys Rs 3.7 crore flat with her savings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top