Advertisement

ഗോഡൗണിലെ തീപിടുത്തത്തിനെതിരെ സമരം ചെയ്തു; 50ലധികം തൊഴിലാളികളെ പിരിച്ചുവിട്ട് ആമസോൺ

October 5, 2022
Google News 1 minute Read

ഗോഡൗണിലെ തീപിടുത്തത്തിനെതിരെ സമരം ചെയ്ത 50ലധികം തൊഴിലാളികളെ പിരിച്ചുവിട്ട് ആമസോൺ. ന്യൂയോർക്കിലെ ആമസോൺ ഫെസിലിറ്റിയിലാണ് സംഭവം. തിങ്കളാഴ്ചയാണ് ഗോഡൗണിൽ തീപിടിച്ചത്. പുക ഉയർന്നുകൊണ്ടിരുന്ന ഗോഡൗണിൽ തുടരാൻ ആവശ്യപ്പെട്ടതോടെ ചില തൊഴിലാളികൾ പ്രതിഷേധിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ കമ്പനി പിരിച്ചുവിട്ടത്.

തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിച്ചത്. തീപിടുത്തത്തെ തുടർന്ന് ഡേ ഷിഫ്റ്റിലുള്ള തൊഴിലാളികൾക്ക് പണം നൽകി വീട്ടിലേക്കയച്ചിരുന്നു. എന്നാൽ, നൈറ്റ് ഷിഫ്റ്റിലെത്തിയ തൊഴിലാളികളോട് ബ്രേക്ക് റൂമിൽ തുടരാൻ കമ്പനി ആവശ്യപ്പെട്ടു. കാര്യങ്ങൾ ആലോചിച്ച് അറിയിക്കാമെന്നാണ് മാനേജ്മെൻ്റ് പറഞ്ഞത്. എന്നാൽ, സുരക്ഷിതത്വത്തെപ്പറ്റി ആശങ്കയുയർത്തിയ തൊഴിലാളികൾ, പുക ഉയരുന്നതിനാൽ ശ്വാസം മുട്ടലിനു സാധ്യതയുണ്ടെന്നും വാദിച്ചു. തുടർന്ന് 100ഓളം തൊഴിലാളികൾ സമരത്തിനിറങ്ങുകയായിരുന്നു. പണം നൽകി വീട്ടിലേക്ക് പറഞ്ഞയക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് ന്യൂയോർക്ക് ഫയർ ഡിപ്പാർട്ട്മെൻ്റ് എത്തി കെട്ടിടം സുരക്ഷിതമാണെന്നറിയിച്ചു. ഇതോടെ തൊഴിലാളികളോട് ജോലിയിൽ പ്രവേശിക്കാൻ കമ്പനി ആവശ്യപ്പെട്ടു. പലരും തിരികെ ജോലിയിൽ പ്രവേശിച്ചെങ്കിലും ചിലർ പ്രതിഷേധം തുടർന്നു. ഇതോടെയാണ് ഇവരെ പിരിച്ചുവിട്ടത്.

Story Highlights: Amazon Suspends Workers After Protested Fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here