ബാങ്ക് വിളിയെ തുടർന്ന് പ്രസംഗം നിർത്തി അമിത് ഷാ | Video

ബാരാമുള്ളയിൽ പൊതുയോഗത്തിനിടെ പ്രസംഗം നിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമീപത്തെ മുസ്ലിം പള്ളിയിൽ നിന്നും ബാങ്ക് വിളി കേട്ടതോടെയാണ് പ്രസംഗം പാതിവഴിയിൽ നിർത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ബാങ്ക് വിളി അവസാനിച്ച ശേഷം പൊതുജനങ്ങളുടെ അനുമതിയോടെ അദ്ദേഹം തന്റെ പ്രസംഗം പുനരാരംഭിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ ജമ്മു കശ്മീരിലെത്തിയത്.
“നേരത്തെ കശ്മീർ ഒരു തീവ്രവാദ കേന്ദ്രമായിരുന്നു. എന്നാൽ ഇപ്പോൾ ഇത് ടൂറിസം ഹോട്ട്‌സ്‌പോട്ടാണ്. വിനോദസഞ്ചാരം വർധിച്ചതോടെ യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരം ലഭിക്കുന്നുണ്ട്” -പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിൽ വോട്ടർ പട്ടിക തയ്യാറാക്കുന്ന ജോലികൾ പൂർത്തിയായാലുടൻ സുതാര്യതയോടെ തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
In Video: @AmitShah halts his speech during #Azaan.
— Kupwara Times Official (@KupwaraTimes) October 5, 2022
#AmitShah #Baramulla pic.twitter.com/HW7ml9dyTC
പൊതുയോഗത്തിൽ അദ്ദേഹം അബ്ദുള്ളയെയും മുഫ്തിയെയും ഗാന്ധി കുടുംബത്തെയും രൂക്ഷമായി വിമർശിച്ചു. മൂന്ന് കുടുംബങ്ങൾ 70 വർഷം ഭരിച്ചുവെന്നും അവരുടെ കാലത്ത് ഭീകരതയും അഴിമതിയുമാണ് നിലനിന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2014-2022 കാലഘട്ടത്തിൽ ഈ ഒരു ലക്ഷം പേർക്ക് പ്രധാനമന്ത്രി മോദി വീട് നൽകി. പ്രധാനമന്ത്രി മോദിയുടെ മോഡലും ഗുപ്കർ മോഡലും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. മോദിയുടെ ഭരണ മാതൃക വികസനവും തൊഴിലവസരങ്ങളും കൊണ്ടുവരുമ്പോൾ ഗുപ്കർ മാതൃക യുവാക്കളുടെ കൈകളിൽ കല്ലും തോക്കുകളും എത്തിക്കുന്നു.
പാകിസ്താനുമായി ഒരു തരത്തിലുള്ള ചർച്ചയും നടത്തില്ലെന്നും അമിത് ഷാ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ഷായുടെ ജമ്മു പര്യടനത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമാണ് ഇന്ന്. ബുധനാഴ്ച രാവിലെ ശ്രീനഗറിലെ രാജ്ഭവനിൽ സംസ്ഥാനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച അവലോകന യോഗവും അമിത് ഷാ നടത്തിയിരുന്നു. തിങ്കളാഴ്ച അമിത് ഷാ മാതാ വൈഷ്ണോദേവിയെ ദർശിച്ചിരുന്നു. ഇതിന് ശേഷം രജൗരിയിൽ നടന്ന റാലിയിൽ ഗുജ്ജർ, ബകർവാൾ, പഹാരി വിഭാഗങ്ങൾക്ക് സംവരണം നൽകണമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.
Story Highlights: Gupkar In Kashmir Laid Out Red Carpet For Pak Terrorists: Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here