Advertisement

അമിത് ഷായുടെ സന്ദർശനം: താൻ വീട്ടുതടങ്കലിലാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മുഫ്തി

October 5, 2022
Google News 15 minutes Read

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്മീർ സന്ദർശനത്തിനിടെ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ശ്രീനഗർ പൊലീസും നേർക്കുനേർ. താൻ വീട്ടുതടങ്കലിലാണെന്ന് പിഡിപി അധ്യക്ഷ ആരോപിച്ചു. എന്നാൽ മുഫ്തിയുടെ ആരോപണം തള്ളി ശ്രീനഗർ പൊലീസും രംഗത്തെത്തി.

അമിത് ഷാ ബാരാമുള്ളയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തതിനാൽ തന്നെ വീട്ടുതടങ്കലിൽ വച്ചിരിക്കുകയാണെന്ന് മുഫ്തി ട്വിറ്ററിലൂടെ ആരോപിച്ചു. പട്ടാനിൽ ഒരു പാർട്ടി പ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്ന് മുഫ്തി അവകാശപ്പെട്ടു. ഒരു മുൻ മുഖ്യമന്ത്രിയുടെ മൗലികാവകാശങ്ങൾ ഇത്ര എളുപ്പത്തിൽ റദ്ദാക്കാൻ കഴിയുമെങ്കിൽ, സാധാരണക്കാരന്റെ ദുരവസ്ഥ ചിന്തിക്കാൻ പോലും കഴിയില്ലെന്ന് മുഫ്തി പറഞ്ഞു.

മുൻ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ തള്ളി പൊലീസും ശ്രീനഗർ രംഗത്തെത്തി. മുഫ്തിയുടെ യാത്ര തടഞ്ഞിട്ടില്ല. പട്ടാനിയിൽ ഒരു തരത്തിലുമുള്ള നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും, മുൻ മുഖ്യമന്ത്രി തന്നെ ഗേറ്റ് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്നും പൊലീസ് അവകാശപ്പെട്ടു. ചിത്രങ്ങൾ സഹിതമാണ് പൊലീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Story Highlights: Mehbooba Mufti vs Police On Twitter Over Her “House Arrest” Charge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here