യു.എ.ഇ ഗോൾഡൻ വിസ കൂടുതൽ പേർക്ക് ലഭ്യമാകും

യു.എ.ഇയിലെ വിസാ പരിഷ്കരണത്തിന്റെ ഫലമായി കൂടുതൽ പേർക്ക് ഗോൾഡൻ വിസ ലഭ്യമാകും. ഗോൾഡൻ വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് യു.എ.ഇയിൽ സാധുതയുള്ള തൊഴിൽ കരാർ വേണമെന്നാണ് ചട്ടം. ഗോൾഡൻ വിസ ലഭിക്കാനുള്ള പ്രഫഷണലുകളുടെ കുറഞ്ഞ പ്രതിമാസ ശമ്പള പരിധി 50,000 ദിർഹമിൽനിന്ന് 30,000 ദിർഹമായി മാറ്റിയിട്ടുണ്ട്. ഇത് ഗോൾഡൻ വിസ ലഭ്യമാകുന്നവരുടെ എണ്ണം വർധിപ്പിക്കും.
Read Also: യു.എ.ഇ ഗോൾഡൻ വിസ നേടി നൈല ഉഷയും മിഥുന്‍ രമേശും
ഗോൾഡൻ വിസയുള്ളവർക്ക് പ്രായപരിധിയില്ലാതെ കുട്ടികളെ സ്പോൺസർ ചെയ്യാമെന്നതാണ് പുതിയ നിയമം. ഇതിന് പുറമേ, സ്പോൺസർ ചെയ്യാനാകുന്ന സഹായികളായ തൊഴിലാളികളുടെ എണ്ണത്തിൻറെ പരിധിയും ഒഴിവാക്കി. എത്രദിവസം യു.എ.ഇക്ക് പുറത്ത് ചെലവഴിക്കുന്നു എന്നത് വിസ സാധുവാകാൻ പരിഗണിക്കില്ല. മുൻപ്, 6 മാസത്തിൽ ഒരിക്കൽ യു.എ.ഇയിൽ പ്രവേശിക്കണം എന്നായിരുന്നു കർശന നിബന്ധന. അതിലാണ് ഇപ്പോൾ സുപ്രധാന മാറ്റം വന്നിരിക്കുന്നത്.
ബാങ്ക് ലോൺ ഉപയോഗിച്ചാണെങ്കിലും ഏറ്റവും കുറഞ്ഞത് 20 ലക്ഷം ദിർഹം മൂല്യമുള്ള ഒരു പ്രോപ്പർട്ടി വാങ്ങുമ്പോൾ നിക്ഷേപകർക്ക് ദീർഘകാല വിസ ലഭിക്കുന്നതിനും അംഗീകാരമായി. പുതിയ സംവിധാനത്തിലൂടെ യു.എ.ഇ സന്ദർശിക്കാനെത്തുന്നവർക്കും നിക്ഷേപകർക്കും എളുപ്പത്തിൽ വിസ ലഭ്യമാകും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here