Advertisement

ആർഎസ്എസ് വേദിയിൽ ആദ്യമായി ഒരു സ്ത്രീ മുഖ്യാതിഥിയായി

October 5, 2022
Google News 3 minutes Read
woman as chief guest rss function

ആർഎസ്എസ് വിജയദശമി ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ മുഖ്യാതിഥിയായി ആദ്യമായി ഒരു സ്ത്രീയെ ക്ഷണിച്ച് സംഘടന. രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയായ സന്തോഷ് യാദവിനെയാണ് ആർഎസ്എസ് ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിച്ചത്. ( woman as chief guest rss function )

ചടങ്ങിൽ സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കുന്നതിനെ കുറിച്ച് ആർഎസ്എസ നേതാവ് മോഹൻ ഭാഗവത് സംസാരിച്ചു. ‘ സ്ത്രീകളെ ദൈവമായി കാണുകയും പക്ഷേ അവരുടെ മേൽ വാതിൽ കൊട്ടിയടയ്ക്കുന്നതും ശരിയല്ല. സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്കുണ്ട്. പുരുഷന്മാർക്ക് സാധിക്കുന്നതെല്ലാം സ്ത്രീകൾക്കും സാധിക്കും’- മോഹൻ ഭാഗവത് പറഞ്ഞു.

ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണ നിയമം ആവശ്യമാണെന്ന് ആർഎസ്എസ് മേധാവി പറഞ്ഞു. ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ‘മതപരമായ അസന്തുലിതാവസ്ഥ’, ‘നിർബന്ധിത മതപരിവർത്തനം’ തുടങ്ങിയ മൂലം രാജ്യം വിഭജിക്കപ്പെടും. ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം മതാടിസ്ഥാനത്തിലുള്ള സന്തുലിതാവസ്ഥ പ്രധാനമാണെന്നും അത് അവഗണിക്കാനാവില്ലെന്നും മോഹൻ ഭാഗവത്.

Read Also: ‘ജനസംഖ്യാ നിയന്ത്രണ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കണം’: മോഹൻ ഭാഗവത്

‘വിപുലമായ ആലോചനകൾക്ക് ശേഷമാണ് ജനസംഖ്യാ നയം തയ്യാറാക്കേണ്ടത്. അത് എല്ലാവർക്കും ഒരുപോലെ ബാധകമാക്കണം. ജനസംഖ്യ കൂടുന്തോറും ഭാരം കൂടുമെന്നത് സത്യമാണ്. ജനസംഖ്യ ശരിയായി ഉപയോഗിച്ചാൽ അത് ഒരു വിഭവമായി മാറും. 50 വർഷത്തിനുശേഷം നമ്മുടെ രാജ്യത്തിന് എത്ര പേർക്ക് ഭക്ഷണം നൽകാൻ കഴിയുമെന്നും നാം പരിഗണിക്കേണ്ടതുണ്ട്. അതിനാൽ ജനസംഖ്യയുടെ സമഗ്രമായ നയം ഉണ്ടാക്കണം.’ മോഹൻ ഭാഗവത് പറഞ്ഞു.

Story Highlights: woman as chief guest rss function

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here