Advertisement

നടുറോഡിൽ തലയിണയിട്ട് കിടന്നു; വിഡിയോ വൈറലായതോടെ പ്രവാസിയെ പോലീസ് അറസ്റ് ചെയ്തു

October 6, 2022
Google News 4 minutes Read

ദുബൈയിലെ ദേരയിലെ സലാഹുദ്ദീൻ സ്ട്രീറ്റിലെ ഒരു ജംഗ്ഷനിൽ കാൽനട ക്രോസിംഗിൽ തലയണയുമിട്ട് കിടന്ന് വീഡിയോ എടുത്ത ഏഷ്യന്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. വൈറലായ വീഡിയോയിൽ, വരുന്ന ട്രാഫിക്കിനെ അശ്രദ്ധമായി അവഗണിക്കുകയും വാഹനമോടിക്കുന്നവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നയാളെ കാണാം.

ജനങ്ങളുടെ ജീവനും ആരോഗ്യവും സുരക്ഷയും അപകടപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികൾ മനഃപൂർവം ചെയ്യുന്ന ആർക്കും തടവും പിഴയും നൽകുമെന്ന് പ്രസ്താവിക്കുന്ന നിയമത്തെക്കുറിച്ച് അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കിട്ടു.

സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിച്ച വിഡിയോ ടിക് ടോക്കില്‍ നിന്ന് നീക്കം ചെയ്യുന്നതിന് മുന്‍പ് തന്നെ നിരവധി പേര്‍ അത് പങ്കുവച്ചിരുന്നു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്താന്‍ ശ്രമിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചിരിക്കുന്നത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

തങ്ങളുടെ സ്‌മാർട്ട് ആപ്പിൽ ഇത്തരം നിയമവിരുദ്ധവും ഹാനികരവുമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് ആളുകളോട് അഭ്യർത്ഥിക്കുകയും ചെയ്തു. സുരക്ഷ നിലനിർത്തുന്നതിനും കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും ക്രിമിനൽ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും പൊതുജനങ്ങളെ ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്ന സ്മാർട്ട് ആപ്പിലൂടെ ഡിപ്പാർട്ട്‌മെന്റ് പോലീസ് ഐ സേവനവും തുടങ്ങുന്നുണ്ട്.

Story Highlights: Police arrest man for endangering his and others’ lives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here