Advertisement

‘കെ സുധാകരനുമായി സംസാരിച്ചു, നല്ല വാക്കുകൾ പറഞ്ഞു’; പ്രതീക്ഷ മനസാക്ഷി വോട്ടിലെന്ന് ശശി തരൂർ

October 6, 2022
Google News 2 minutes Read

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ മനസാക്ഷി വോട്ടിലെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ. പാർട്ടിക്കുള്ളിൽ വ്യത്യസ്‌ത അഭിപ്രായം ഉണ്ടാകും. രമേശ് ചെന്നിത്തല ഭാരവാഹി അല്ലാത്തതിനാൽ അഭിപ്രായം പറയാം. പിസിസി പ്രസിഡന്റുമാർ അഭിപ്രായം പറഞ്ഞത് മാർഗനിർദേശത്തിന് മുൻപാണ്.(sasi tharoor response about aicc president election)

കെ സുധാകരനുമായി സംസാരിച്ചു നല്ല വാക്കുകളാണ് അദ്ദേഹം പറഞ്ഞതെന്ന് ശശി തരൂർ വ്യക്തമാക്കി. തെരെഞ്ഞെടുപ്പ് സമിതിക്കും നേതാക്കൾക്കും നേരെ ശശി തരൂരിന്റെ പരോക്ഷ വിമർശനം ഉണ്ടായി. ആരെ സഹായിക്കാനാണ് പിച്ച് ഉണ്ടാക്കിയതെന്ന് നോക്കുന്നില്ല കിട്ടുന്ന പിച്ചിൽ കളിക്കുന്നു പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം

കൂടാതെ എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശശി തരൂർ എംപി ഇന്ന് ചെന്നൈ സന്ദർശിക്കും. തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങളെ കണ്ട് വോട്ട് അഭ്യർഥിക്കും. നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം തരൂർ പ്രചാരണത്തിന് എത്തുന്ന നാലാമത്തെ നഗരമാണ് ചെന്നെ. മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമാണ് എഐസിസി അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ തരൂരിന്റെ പേര് നിർദ്ദേശിച്ചത്.

ചെന്നൈ സന്ദർശനത്തിൽ 75 മുതൽ 100 വരെ ടിഎൻസിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനാകുമെന്നാണ് തരൂർ ക്യാമ്പ് പ്രതീക്ഷിക്കുന്നത്. രാത്രി 8 മണിക്ക് ടിഎൻസിസി ഓഫീസായ സത്യമൂർത്തി ഭവനിൽ ഡോ.തരൂർ മാധ്യമങ്ങളെ കാണും. മദ്രാസ് ഐഐടിയിലെ വിദ്യാർഥികളുമായി വൈകുന്നേരം 6 മണിക്ക് തരൂ‍ർ സംവദിക്കുന്നുണ്ട്.

Story Highlights: sasi tharoor response about aicc president election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here