Advertisement

വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ടത് മോട്ടോര്‍ വാഹന വകുപ്പ് കരിമ്പട്ടികയില്‍പ്പെടുത്തിയ ബസ്

October 6, 2022
Google News 2 minutes Read
There is five case against tourist bus vadakkenchery accident

വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര കണ്ടെത്തലുകള്‍. അഞ്ച് കേസുകള്‍ ബസിനെതിരെ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ കരിമ്പട്ടികയില്‍പ്പെട്ടതാണ് ഈ ടൂറിസ്റ്റ് ബസ്.

എതിരെ വരുന്ന വാഹനങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന രീതിയില്‍ ഹോണുകളും ലൈറ്റും പിടിപ്പിച്ചതിനുള്‍പ്പെടെയാണ് ബസിനെതിരെ കേസുളളത്. ഗതാഗതനിയമ ലംഘനത്തിനും അടക്കം നാല് കേസുകള്‍ നിലവിലുള്ളത്.

മെയ് മാസത്തില്‍ ചാര്‍ജ് ചെയ്ത കേസുകളില്‍ ഫൈന്‍ പോലും അടയ്ക്കാത്തതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ബസിനെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. കോട്ടയം പാല സ്വദേശിയാണ് ലൂമിനസ് ബസിന്റെ ഉടമ.

Read Also: വടക്കഞ്ചേരി ബസ് അപകടം; അടിയന്തര ധനസഹായം എത്തിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍

രണ്ട് ഡ്രൈവര്‍മാരാണ് ബസിലുണ്ടായിരുന്നത്. ഇന്നലെ രാത്രി 11 30 ഓടെയായിരുന്നു അപകടം.അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിയെ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ചതുപ്പിലേക്കാണ് ടൂറിസ്റ്റ് ബസ് മറിഞ്ഞത്. അപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം 9 പേര്‍ മരിച്ചു. 50ല്‍ അധികം പേര്‍ക്കാണ് പരുക്കേറ്റു.

Story Highlights: There is five case against tourist bus vadakkenchery accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here