മഴയും നനഞ്ഞ ഔട്ട്ഫീൽഡും; ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം വൈകുന്നു

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനം വൈകുന്നു. നേരത്തെ പെയ്ത മഴയിൽ ഔട്ട്ഫീൽഡ് നനഞ്ഞതിനാലാണ് കളി വൈകുന്നത്. ഇതുവരെ ടോസ് പോലും ഇട്ടിട്ടില്ല. ഇന്ന് ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, നനഞ്ഞ ഔട്ട്ഫീൽഡും മഴയും കാരണം കളി വൈകുകയായിരുന്നു. പിച്ച് മൂടിയിരുന്ന കവറുകൾ നിലവിൽ മാറ്റിയിട്ടുണ്ട്. മത്സരം ഏറെ വൈകാതെ ആരംഭിക്കുമെന്നാണ് വിവരം.
ഇന്ത്യയെ വെറ്ററൻ താരം ശിഖർ ധവാൻ നയിക്കുമ്പോൾ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും. മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ട്. പേസർ മുകേഷ് കുമാർ, ബാറ്റർ രജത് പാട്ടീദാർ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.
Story Highlights: wet outfield toss delayed south africa
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here