നടന്‍ അരുണ്‍ ബാലി അന്തരിച്ചു

പ്രമുഖ ചലച്ചിത്ര താരം അരുണ്‍ ബാലി അന്തരിച്ചു. 79 വയസായിരുന്നു. ദീര്‍ഘകാലമായി മൈസ്തീനിയ ഗ്രാവിസ് അസുഖത്തിന് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. (Actor Arun Bali Dies At 79)
പുലര്‍ച്ചെ 4.30നാണ് താരം അന്തരിച്ചത്. ഈ വര്‍ഷം ആദ്യമാണ് രോഗത്തെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഞരമ്പുകളും പേശികളും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുന്ന ശേഷിയെ തകരാറിലാക്കുന്ന രോഗമാണ് മൈസ്തിനീയ ഗ്രാവിസ്. രോഗം ബാധിക്കുന്നതോടെ രോഗപ്രതിരോധ ശേഷി തകരാറിലാകും. ബാലിയുടെ മകന്‍ അങ്കുഷ് മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
1991ല്‍ പുറത്തിറങ്ങിയ സൗഗന്ധ് എന്ന ചിത്രത്തിലൂടെയാണ് ബാലി അഭിനയ ജീവിതം ആരംഭിക്കുന്നത്. 3 ഇഡിയറ്റ്‌സ്, കേദര്ഡനാഥ്, പാനിപത്, ഹേ റാം, ദന്ത് നായക് മുതലായ ചിത്രങ്ങളിലൂടെയും സ്വാഭിമാന്‍ ടെലിവിഷന്‍ ഷോയിലൂടെയും അദ്ദേഹം ശ്രദ്ധ നേടി.
Story Highlights: Actor Arun Bali Dies At 79
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here