52 കാരിയെ ഡ്രൈവർ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു

ഗുരുഗ്രാമിൽ 52 കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. ഭർത്താവിനെ കൊല്ലുമെന്ന് ഭയപ്പെടുത്തി തന്നെ ഏഴുമാസത്തോളം പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയുടെ ആരോപണം. സംഭവത്തിൽ ഇരയുടെ ഡ്രൈവറായ പ്രതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചു.
പ്രതി ഹരീന്ദർ തന്റെ വീട്ടിൽ ജോലി ചെയ്യാറുണ്ടായിരുന്നുവെന്ന് 52 കാരി പരാതിയിൽ പറഞ്ഞു. 2010 മുതൽ ഇയാൾ ഇവരുടെ ഡ്രൈവറായിരുന്നു. 2019 ഡിസംബർ 10ന് വീട്ടിൽ തനിച്ചായിരുന്നപ്പോൾ ഡ്രൈവർ മുറിയിൽ കയറി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. എതിർത്തപ്പോൾ പ്രതി ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ഏഴുമാസത്തോളം പ്രതി നിരന്തരം തന്നെ ബലാത്സംഗം ചെയ്യുകയും, തടയാൻ ശ്രമിച്ചപ്പോൾ ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി 52 കാരിപറയുന്നു. ഭയം മൂലം ഏറെ നേരം മിണ്ടാതിരുന്നെങ്കിലും ഇപ്പോൾ പൊലീസിനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു.
Story Highlights: Man Charged With Raping 52-Year-Old Woman In Gurgaon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here