Advertisement

‘നോ ടു ഡ്രഗ്‌സ്’ സന്ദേശയാത്രയ്ക്ക് ഇന്ന് തുടക്കം

October 7, 2022
Google News 2 minutes Read

തിരുവനന്തപുരത്ത് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ‘നോ ടു ഡ്രഗ്‌സ്’ ലഹരി വിരുദ്ധ സന്ദേശയാത്ര ഇന്ന്. മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്റെ ക്യാമ്പയിന്റെ ഭാഗമായാണ് സന്ദേശയാത്ര സംഘടിപ്പിക്കുന്നത്.

വൈകുന്നേരം നാലിന് ആരംഭിക്കുന്ന സന്ദേശയാത്ര മ്യൂസിയം വോക്ക്‌വേയില്‍ വി.കെ പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മലയാള സിനിമയിലെ ശ്രദ്ധേയ രംഗങ്ങളും പ്രശസ്ത സിനിമാ താരങ്ങളുടെ ലഹരി വിരുദ്ധ സന്ദേശവുമടങ്ങിയ വീഡിയോ പ്രദര്‍ശനം, ഫ്‌ളാഷ് മോബ് എന്നിവയാണ് സന്ദേശയാത്രയിലെ മുഖ്യാകര്‍ഷണം. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കാളികളാകും.

Story Highlights: ‘No to Drugs’ campaign begins today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here