Advertisement

‘നവംബർ 15നകം റോഡുകൾ കുഴിരഹിതമാക്കണം’: ഉദ്യോഗസ്ഥർക്ക് യോഗിയുടെ നിർദ്ദേശം

October 7, 2022
Google News 2 minutes Read

സംസ്ഥാനത്തെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഴക്കാലത്ത് സംസ്ഥാനത്തെ റോഡുകളിൽ വിള്ളലുകളും കുഴികളും ഉണ്ടായിട്ടുണ്ട്. ഈ കുഴികളെല്ലാം നികത്തുന്ന പ്രവൃത്തി ഉടൻ ആരംഭിക്കണം. നവംബർ 15-നകം റോഡുകൾ കുഴിരഹിതമാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ മുഖ്യമന്ത്രി ഉന്നത തല യോഗത്തിൽ അവലോകനം ചെയ്തു. റോഡുകളിലെ കുഴികൾ നികത്താൻ ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും പ്രവൃത്തി ആരംഭിക്കണം. കുഴികളില്ലാത്ത റോഡുകൾക്കായി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരുടെ തലത്തിൽ കാലതാമസം കൂടാതെ ഇക്കാര്യത്തിൽ പ്രചാരണം തുടങ്ങണം.

നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കുള്ള റോഡുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഓരോ നിവാസിയുടെയും അവകാശമാണ് നല്ല റോഡ്. റോഡ് നിർമാണത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിപിപി മോഡിൽ റോഡ് നിർമാണത്തിന് കർമപദ്ധതി തയ്യാറാക്കാൻ നിർദേശം നൽകി. ഒക്‌ടോബർ 8 മുതൽ ലഖ്‌നൗവിൽ നടക്കുന്ന ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ 81-ാമത് സമ്മേളനത്തിന്റെ ഒരുക്കങ്ങളും അദ്ദേഹം ഉന്നതതല യോഗത്തിൽ അവലോകനം ചെയ്തു.

Story Highlights: Roads Should Be Pothole-Free By November 15: Yogi Adityanath To Officials

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here