ടാലെന്റ്റ് സീരീസ് ടെന്നിസ് ചാമ്പ്യൻഷിപ്പ്; ശ്രീനാഥും നെഹാലും ചാമ്പ്യന്മാർ

ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ ടാലെന്റ്റ് സീരീസ് അണ്ടര്‍ 14 ടൂര്‍ണമെന്റില്‍ ശ്രീനാഥ് വി.എസും നെഹാല്‍ മറിയ മാത്യൂവും ചാമ്പ്യന്മാർ. എല്ലാ വിഭാഗത്തിലുമുള്ള സിംഗിള്‍സ് ഡബിള്‍സ് കിരീടങ്ങള്‍ കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ നേടി. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നായി 70 ഓളം കുട്ടികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.
ആണ്‍കുട്ടികളുടെ സിംഗിള്‍സില്‍ മലപ്പുറം എടപ്പാള്‍ സ്വദേശിയായ അഹ്ബിന്‍ നന്നയെ പരായജയപ്പെടുത്തിയാണ് തിരുവനന്തപരം സ്വദേശിയായ ശ്രീനാഥ് ചാമ്പ്യനായത്. സ്‌കോര്‍ 6-3, 6-3. പെണ്‍കുട്ടികളുടെ സിംഗിള്‍സില്‍ ലക്ഷ്മി ഷഹാനയെ 6-2,6-7,6-3 എന്ന സ്‌കോറില്‍ പരായജപ്പെടുത്തിയാണ് എറണാകുളം സ്വദേശിനിയായ നെഹാല്‍ കിരീടം നേടിയത്. ആണ്‍കുട്ടികളുടെ ഡബിള്‍സില്‍ ശ്രീനാഥ് ശ്രീകാര്‍ത്തിക് സഖ്യം അദ്വൈത്, സുവെന്‍ സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍ 6-1, 6-1.
പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ പവിത്ര, വൈഗ സഖ്യം ഗൗരി, ദീപ്ശിഖ സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍ 5-7, 7-5, 10-4. കേരള കായിക യുവജനകാര്യ മന്ത്രാലയവും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും സംയുക്തമായി കേരള ടെന്നിസ് അസോസിയേഷന്റെയും തിരുവനന്തപുരം ജില്ലാ ടെന്നിസ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
Story Highlights: Talent Series Tennis Championship; Srinath and Nehal are the champions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here