വയനാട് ചീരാലില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ കടുവയുടെ ആക്രമണം; പ്രതിഷേധവുമായി നാട്ടുകാര്‍

വയനാട് ചീരാലില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ കടുവയുടെ ആക്രമണം. ഒരു പശുവിനെ കടുവ കൊന്നു. രണ്ട് പശുക്കള്‍ക്ക് ഗുരുതര പരുക്കേറ്റു. കടുവയെ മയക്കു വെടിവച്ചു പിടികൂടണമെന്ന് ആവശ്യപ്പെട്ടെത്തിയ നാട്ടുകാര്‍ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. രണ്ടാഴ്ചക്കിടെ പ്രദേശത്ത് കടുവ ആക്രമണത്തില്‍ ചത്തത് മൂന്ന് വളര്‍ത്തുമൃഗങ്ങളാണ്. ( tiger attacked cows in wayanad)
ചീരാല്‍ മുണ്ടക്കൊല്ലിയിലാണ് വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ കടുവയുടെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചുകൊന്നു. മുണ്ടകൊല്ലി കണ്ണാംപറമ്പില്‍ ഡാനിയേല്‍, കളത്തുംപടിക്കല്‍ അയ്യപ്പന്‍, കണ്ടര്‍മല വേലായുധന്‍ എന്നിവരുടെ വളര്‍ത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. ഇതില്‍ ഡാനിയേലിന്റെ പശു ചത്തു. മറ്റ് രണ്ട് പശുക്കള്‍ക്ക് ഗുരുതര പരുക്കേറ്റു.
Read Also: വയനാട് തവിഞ്ഞാലില്‍ പുലി കിണറ്റില്‍ വീണു; രക്ഷിക്കാന്‍ ഊര്‍ജിതമായ ശ്രമം
പ്രദേശത്തെ ജനങ്ങള്‍ ജനപ്രതിനിധികളുടെയും സര്‍വ്വകക്ഷി നേതാക്കളുടെയും നേതൃത്വത്തില്‍ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. കടുവയെ കൂടുവച്ച് പിടികൂടുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിച്ചത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടാല്‍ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
Story Highlights: tiger attacked cows in wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here