‘ടൂറിസ്റ്റ് ബസിനു മുന്നിൽ നിന്ന് കാർ വെട്ടിച്ചില്ലായിരുന്നെങ്കിൽ അപകടമുണ്ടായേനെ’; ഓർത്തെടുത്ത് വികെ ശ്രീകണ്ഠൻ എംപി

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒരു മാസം മുൻപ് തനിക്ക് നേരിടേണ്ടി വന്ന ടൂറിസ്റ്റ് ബസുകളുടെ അപകടപ്പാച്ചിലിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. ദിശ തെറ്റിച്ച് പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസിന് മുന്നിൽ നിന്ന് കാർ വെട്ടിച്ചില്ലായിരുന്നെങ്കിൽ തങ്ങൾ അപകടത്തിൽപ്പെട്ടേനേയെന്നാണ് വികെ ശ്രീകണ്ഠൻ എംപി പറയുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റും അലങ്കാരങ്ങളും ബഹളങ്ങളുമായി അമിത വേഗത്തിലെത്തുന്ന ടൂറിസ്റ്റ് ബസുകൾക്ക് അടിയന്തരമായി പൂട്ടിടണമെന്നാണ് വികെ ശ്രീകണ്ഠൻ എപി പറയുന്നത്. (vk sreekandan mp accident)
Read Also: വടക്കഞ്ചേരി അപകടം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
വാളയാർ വച്ചായിരുന്നു സംഭവമുണ്ടായതെന്ന് വികെ ശ്രീകണ്ഠൻ എംപി പറയുന്നു. കോയമ്പത്തൂർ ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് വരികയാണ്. വൺ വേയിലൂടെയാണ് വന്നത്. അതേ ട്രാക്കിലൂടെ വാഹനം അമിത വേഗതയിൽ വരികയാണ്. ഒരിക്കലും ആ ട്രാക്കിലൂടെ എതിരെ വണ്ടി വരില്ല. ഡ്രൈവർ സമയോചിതമായി എങ്ങനെയോ ലെഫ്റ്റിലേക്ക് വണ്ടിതിരിച്ചു. റോഡിൽ നിന്ന് ഇറങ്ങിയാണ് അല്പ സമയം വണ്ടി ഓടിയത്. ഹൈവേയിൽ 90 കിലോമീറ്ററാണ് പരമാവധി വേഗത. പക്ഷേ, അതിനെക്കാൾ വേഗത്തിലാണ് വണ്ടി വന്നത് എന്നും അദ്ദേഹം പറഞ്ഞു.
വടക്കഞ്ചേരി അപകടത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗതാഗത കമ്മീഷണർ, റോഡ് സുരക്ഷാ കമ്മീഷണർ എന്നിവരോട് ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 1.45 നാണ് കേസ് പരിഗണിക്കുക. നേരിട്ട് വരാൻ കഴിഞ്ഞില്ലെങ്കിൽ ഓൺലൈൻ ആയി ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Read Also: വടക്കഞ്ചേരി അപകടം : ഡ്രൈവർ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി
അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ട്രാൻസ്‌പോർട്ട് കമ്മീഷണർ വിശദീകരിക്കും. വടക്കഞ്ചേരി അപകടം സംബന്ധിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ നിരോധിക്കണമെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ല. അങ്ങനെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിനോദ യാത്രയ്ക്ക് പോയ മറ്റൊരു ടൂറിസ്റ്റ് ബസ് മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. സ്പീഡോ മീറ്റർ ഇല്ലാത്ത ബസാണ് വിനോദയാത്രയ്ക്ക് എത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
Story Highlights: vk sreekandan mp accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here